Saturday December 03, 2016
Latest Updates

21 ക്രൈസ്തവരെ ഐസിസ് അതിദാരുണമായി കൊലപ്പെടുത്തി:റോം പിടിച്ചെടുക്കുമെന്ന് ഭീഷണി 

21 ക്രൈസ്തവരെ ഐസിസ് അതിദാരുണമായി കൊലപ്പെടുത്തി:റോം പിടിച്ചെടുക്കുമെന്ന് ഭീഷണി 

കെയ്‌റോ: ഈജിപ്ത് പൗരന്മാരായ 21 ക്രൈസ്തവരെ കഴുത്തറുത്തു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷമാണ് ഇവരെ ഐഎസ് തീവ്രവാദികള്‍ പിടികൂടിയിരുന്നത്.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ട്രിപളിയിലെ കടല്‍ക്കരയിലൂടെ നടത്തിക്കൊണ്ടുവരുന്നതും നിലത്തിരുത്തി കഴുത്തറുത്ത് കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

വീഡിയോ ദൃശ്യങ്ങള്‍ ഈജിത് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണം ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അല്‍സിസി പറഞ്ഞു. മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.

ക്രൈസ്തവ രജ്യങ്ങള്‍ക്ക് ‘രക്തം കൊണ്ടുള്ള സന്ദേശം’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍, കൊല്ലപ്പെട്ട അല്‍ക്വഇദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രിസ്ത്യാനികളുടെ ചോരയൊഴുക്കുമെന്നും ഭീകരര്‍ പ്രഖ്യാപിക്കുന്നത് കാണാം. തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലില്‍ ഒഴുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇറ്റലിയുടെ കിഴക്കുഭാഗത്തെത്തിയ ഭീകരര്‍ അള്ളാഹുവിന്റെ അനുവാദത്തതോടെ റോം പിടിച്ചടക്കുമെന്നും വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്.

Scroll To Top