Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ചരിത്രസ്മാരകങ്ങള്‍ ഇസ്ലാമിക ഭീകരര്‍ തകര്‍ക്കാതിരിക്കാന്‍ നാം കൂടുതല്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടിലെ ചരിത്രസ്മാരകങ്ങള്‍ ഇസ്ലാമിക ഭീകരര്‍ തകര്‍ക്കാതിരിക്കാന്‍ നാം കൂടുതല്‍ അഭയാര്‍ഥികളെ അനുവദിക്കണമെന്ന് പ്രധാനമന്ത്രി

ഡബ്ലിന്‍ :കൌണ്ടി മീത്തിലെ ന്യൂഗ്രാന്റെയും, കൗണ്ടി ടിപ്പററിയിലെ റോക്ക് ഓഫ് കാഷലും പോലെയുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ഐ എസ് ഭീകരരെഒഴിവാക്കാന്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ തീവ്ര ഇസ്ലാമിക വിശ്വാസത്തിന് എതിരായ കോ മീത്ത് മോനുമെന്‍ും, തകര്‍ക്കാന്‍ ഇസ്ലാമിക്ക് മൗലിക വാദികള്‍ ലക്ഷ്യമിടുന്നുണ്ട് എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. 

അയര്‍ലണ്ടിന് അഭയം നല്‍കാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളില്‍ കാര്യമില്ല എന്നും വ്യാഴാഴ്ച നടക്കുന്ന പ്രത്യേക ക്യാബിനറ്റ് മിറ്റിംഗില്‍ ഇതിന് പരിഹാരമാകും എന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

സിറിയയിലെ പുരാതന ക്ഷേത്രങ്ങള്‍ തകര്‍ത്തത് ഐ എസ് ഐ എസി ന്റെ കാടത്തത്തിന്റെ തെളിവാണെന്നും ആ രാജ്യത്ത് അവരുടെ വളര്‍ച്ചടോടെ എന്ത് സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും പറഞ്ഞ അദ്ദേഹം കുട്ടികള്‍ മറ്റുള്ളവരുടെ ശിരസ്സിന് നേരേ നിറയൊഴിക്കാന്‍ ആണ് അവര്‍ അവര്‍ ആവശ്യപ്പെടുന്നതെന്നും ഇത് ഭയാനകമാണെന്നും കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള അവസ്ഥയില്‍ നിന്നും പാലായനം ചെയ്യുന്നവരെ സ്വീകരിക്കാനുള്ള കടമയില്‍ നിന്നും അയര്‍ലണ്ടിലെ ജനങ്ങള്‍ മാറി നില്‍ക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top