Friday December 09, 2016
Latest Updates

ഐസിസിനെ നേരിടാന്‍ ഐറിഷ് ആര്‍മിയ്ക്ക് പ്രത്യേക പരിശീലനം തുടങ്ങി ,സേന സജ്ജമല്ലെന്ന് വിമര്‍ശനം 

ഐസിസിനെ നേരിടാന്‍ ഐറിഷ് ആര്‍മിയ്ക്ക് പ്രത്യേക പരിശീലനം തുടങ്ങി ,സേന സജ്ജമല്ലെന്ന് വിമര്‍ശനം 

(PHOTO: ഫ്രാന്‍സ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൌണ്ടി വിക്ലോയിലെ ഗ്ലെന്‍ ഓഫ് ഇമ്മാലില്‍ ആരംഭിച്ച പ്രത്യേക പരിശീലന പരിപാടി)

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പാരീസ് മോഡല്‍ ഭീകരാക്രമണം ഉണ്ടായാല്‍ എങ്ങനെ നേരിടുമെന്ന പദ്ധതി തയാറാക്കുകയാണ് ഐറിഷ് ആര്‍മി. എന്നാല്‍ ഐറിഷ് ആര്‍മി ഭീകരാക്രമണങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമല്ലെന്ന് ഐറിഷ് ആര്‍മി ഓഫീസര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി സേനയില്‍ ഒഴിവുകള്‍ നികത്താതെ കിടക്കുന്നതിനാല്‍ സേനയുടെ ശക്തി കുറഞ്ഞിരിക്കുകയാണെന്ന് ആര്‍മി ഓഫീസര്‍ റാക്കോ പറഞ്ഞു. സേന സുശക്തമാക്കുന്നതിനായി ആര്‍മിക്ക് പ്രത്യേക പരീശീലനം നല്കാനുള്ള ഒരുക്കതിലാണ് പ്രതിരോധ വകുപ്പ്. 

ഭീകരാക്രമണം ഉണ്ടായാല്‍ ഐറിഷ് ആര്‍മിക്ക് പ്രതിരോധിക്കാനാകുമെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടായാല്‍ പിടിച്ചു നിര്‍ക്കാല്‍ ആര്‍മിക്ക് കഴിയില്ലന്നെും കമാന്‍ഡന്റ് ഏര്‍നന്‍ നോട്ടന്‍ ചൂണ്ടിക്കാട്ടി.

സേനയുടെ ശേഷി കൂട്ടുകയും വിദഗ്ധ പരിശീലനം നല്കുകയും ഭീകരാക്രമണത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കുകയുമാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലെ ഭീകരാക്രമണ സാധ്യത വിദൂരമല്ലെന്നാണ് പാരീസിലെ ഭീകരാക്രമണം സൂചിപ്പിക്കുന്നതെന്ന് കമാന്‍ഡന്റ് നോട്ടന്‍ മുന്നറിയിപ്പ് നല്കി. സാങ്കേതിക മുന്നേറ്റം വെള്ള പേപ്പറില്‍ ഒതുങ്ങാതെ നടപ്പാക്കുകയാണ് വേണ്ടത്. ഐറിഷ് പരിധിയില്‍ എയര്‍ക്രാഫ്റ്റുകള്‍ പ്രവേശിക്കുന്നത് തിരിച്ചറിയാനുള്ള റഡാര്‍ സ്ഥാപിക്കണമെന്നം നോട്ടന്‍ ചൂണ്ടിക്കാട്ടി. 

ഇന്നലെ ചേര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തില്‍ ഐറിഷ് ആര്‍മി കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി സൈമണ്‍ കോണ്‍വെ ഉറപ്പു നല്കി. ആര്‍മിയുടെ വികസനത്തിനായി കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കുമെന്നും കൂടുതല്‍ പേരെ ആര്‍മിയില്‍ നിയമിക്കുമെന്നും കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുമെന്നും അടിസ്ഥാനമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.

Scroll To Top