Tuesday December 06, 2016
Latest Updates

യൂറോപ്പില്‍ പരക്കെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കന്‍ മുന്നറിയിപ്പ്,ക്രിസ്മസ് കാലത്ത് യൂറോപ്പിനെ ലക്ഷ്യമിട്ട് നൂറുകണക്കിന് ചാവേറുകള്‍ താവളമടിച്ചതായി സൂചനകള്‍

യൂറോപ്പില്‍ പരക്കെ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് അമേരിക്കന്‍ മുന്നറിയിപ്പ്,ക്രിസ്മസ് കാലത്ത് യൂറോപ്പിനെ ലക്ഷ്യമിട്ട് നൂറുകണക്കിന് ചാവേറുകള്‍ താവളമടിച്ചതായി സൂചനകള്‍

ഡബ്ലിന്‍:ക്രിസ്മസ്-ന്യൂ ഇയര്‍ ഉത്സവകാലങ്ങളില്‍ യൂറോപ്പിലൂടെ സന്ദര്‍ശനം നടത്തുന്ന പൗരന്മാര്‍ക്ക് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ ഐസിസ് വിപുലമായ തീവ്രവാദി അക്രമങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പൗരന്മാര്‍ കരുതിയിരിക്കണം എന്നുമാണ് നിര്‍ദേശത്തിന്റെ കാതല്‍.

മുമ്പ് പാരീസോ ബെല്ജിയമോ ജര്‍മ്മിനിയോ തുര്‍ക്കിയെ മാത്രമായി കേന്ദ്രീകരിച്ചിരുന്ന തീവ്രവാദികള്‍ യൂറോപ്പിലെ നഗരങ്ങളിലാകമാനം അക്രമത്തിനുള്ള സംവിധാനങ്ങള്‍ ചെയ്തതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിവ് ലഭിച്ചിട്ടുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്.അല്‍ ക്വയിദ,ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലാവാന്ട് എന്നി സംഘടനകളും ഐസിസിനൊപ്പം യൂറോപ്പ്യന്‍ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നും അറിയിപ്പില്‍ സൂചന നല്‍കുന്നു.ഉത്സവ പരിപാടികളൂം,ജനക്കൂട്ടങ്ങളും കേന്ദ്രീകരിച്ച് അക്രമം നടത്തുകയാണ് ഇവരുടെ പരിപാടി.ഇന്നലെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

സര്‍ക്കാരുകള്‍ ജാഗ്രതയില്‍,ഉത്സവസീസണ്‍ അലങ്കോലമാകാനും ഐസിസിന്റെ ലക്ഷ്യം

ഐസിസ് തുടങ്ങിയ കാലം യൂറോപ്പ് അവരുടെ ലക്ഷ്യമാണ്. യൂറോപ്പിനെ എങ്ങനെയും ആക്രമിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പലതവണ ഇത് നടപ്പിലാക്കിയിട്ടുമുണ്ട്. അത് ഇപ്പോഴും തുടരുന്നു. യൂറോപ്പിനെ അവരുടെ വരുതിയില്‍ നിര്‍ത്തുകയാണ് ഐസിസിന്റെ ലക്ഷ്യം. ആ ലക്ഷ്യം മുന്‍നിര്‍ത്തി ആയിരക്കണക്കിന് ഐസിസ് ഭീകരന്മാര്‍ യൂറോപ്പില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. ചില ബ്രിട്ടീഷ് പത്രങ്ങള്‍ തന്നെയാണ് ഇത് പുറത്തുവിട്ടത്.

സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമായി ആയിരക്കണക്കിന് ജിഹാദികളാണ് യൂറോപ്പിലേക്ക് എത്തിയിട്ടുണ്ട്. യൂറോപ്പിലെ ആക്രമണം ശക്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.

ഐസിസ് ആരുടെ സൃഷ്ടി എന്ന ചോദ്യം കാലങ്ങളായി ഉയരുന്നതാണ്. അമേരിക്കയുടെ സൃഷ്ടിയാണെന്നും ഇസ്രയേലിന് കൃത്യമായ പങ്കുണ്ടെന്നും വാദിക്കുന്നവരുണ്ട്. പല അമേരിക്കന്‍ ഉദ്യോഗസ്ഥരുടെയും അഭിപ്രായപ്രകടനങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്. അമേരിക്കന്‍ സൃഷ്ടിയായ ഭീകരസംഘടന എന്തുകൊണ്ടാണ് യൂറോപ്പിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ഇന്ത്യയിലും ഐസിസ് ആക്രമണം ഉണ്ടാകുമെന്ന സൂചന ഉണ്ടായിരുന്നു. ഇന്ത്യയില്‍ വ്യത്യസ്തമായ രീതിയില്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു
.
യൂറോപ്പിലെമ്പാടും അവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. തുര്‍ക്കിയിലും ഫ്രാന്‍സിലും നടന്ന ആക്രമണങ്ങള്‍ വിദേശികളെ മാത്രം ലക്ഷ്യംവെച്ചുള്ളതായിരുന്നു. അഭയാര്‍ത്ഥികളുടെ വേഷത്തില്‍ യൂറോപ്പിലേക്ക് ഐസിസ് തീവ്രവാദികള്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടും ശക്തമാണ്. 2000ത്തോളം തീവ്രവാദികള്‍ ഇങ്ങനെ യൂറോപ്പില്‍ എത്തിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ യൂറോപ്പിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഇങ്ങനെ എത്തിപ്പെട്ട ഐസിസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമായിരിക്കുന്നത്. അഭയാര്‍ത്ഥികളില്‍ 50പേരില്‍ ഒരാള്‍ വീതം ഐസിസ് ബന്ധമുള്ളവരാണെന്നാണ് ലെബനീസ് മന്ത്രി എലയാസ് സാബ് ചൂണ്ടിക്കാട്ടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി വിതയ്ക്കാനും നാശംവരുത്താനും ഇത് ധാരാളമാണെന്നാണ് സാബ് വ്യക്തമാക്കുന്നത്.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഇത് സംബന്ധിച്ച് കൃത്യമായ വിവരം ലെബനീസ് മന്ത്രി കൈമാറിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് 1 ബില്യണ്‍ പൗണ്ട് നല്‍കാന്‍ കാമറൂണ്‍ തയ്യാറാകുകയും ചെയ്തിരുന്നു. ലെബനന്‍ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനാണ് ഇത്രയും വലിയ തുക നല്‍കാന്‍ ബ്രിട്ടണ്‍ തയ്യാറായത്. പോപ്പ് ഫ്രാന്‍സിസും ഇതേകാര്യം മറ്റൊരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭയാര്‍ത്ഥികളോട് അനുഭാവ പൂര്‍വ്വം പെരുമാറുന്ന പോപ്പും ഐസിസ് തീവ്രവാദികളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

ഇതൊക്കെ കൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ അടച്ചും അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ വേണ്ടത് ചെയ്തും സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് യൂറോപ്പിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി മുന്നറിയിപ്പ് നല്‍കുന്നത്. യൂറോപ്യന്‍ നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും വലിയ തോതിലുള്ള ആക്രമണങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ഫോടകവസ്തുക്കള്‍ കാറുകള്‍ വരെ ഉപയോഗിച്ചായിരിക്കും ആക്രമണം എന്നാണ് ലഭിക്കുന്ന സൂചന.

ജനങ്ങള്‍ വലിയ തോതില്‍ തടിച്ച് കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലായാരിക്കും ആക്രമണ സാധ്യത കൂടുതല്‍. 5000ത്തിലധികം യൂറോപ്യന്‍ പൗരന്മാരാണ് ഐസിസില്‍ ചേരാന്‍ പോയിട്ടുള്ളത്. ഇവര്‍ തിരിച്ചെത്തിയാലും മതി എന്നതാണ് യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിളി. ഐസിസില്‍ പരിശീലനം ലഭിച്ചവര്‍ യൂറോപ്പിലെക്ക് തിരിച്ചെത്തിയാല്‍ യൂറോപ്യന്‍ നഗരങ്ങള്‍ ചോരക്കളമാകുമെന്ന സൂചനയാണ് ഇയു തീവ്രവാദ വിരുദ്ധസേനയുടെ മേധാവി ഗില്ലീസ് ഡി കെര്‍ച്ചോവ് പറയുന്നത്. യൂറോപ്പ് മേഖലയുടെ ഹൃദയഭാഗമായ ബോസ്നിയയിലെ ഒഴിഞ്ഞ ഗ്രാമമായ ഒസാവയ്ക്ക് സമീപം ഐസിസ് രഹസ്യമായി ഭൂമി വാങ്ങിയതായി കണ്ടെത്തിയത് സണ്‍ഡേ മിറര്‍ പത്രമാണ്. ഇവിടെ പരിശീലനം ലഭിച്ച പന്ത്രണ്ട് തീവ്രവാദികള്‍ സിറിയയിലേക്ക് പോരാട്ടത്തിനായി പോയിരുന്നു.

ഇറാഖ്, സിറിയ, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഉപയോഗിക്കുന്ന മെഡിറ്ററേനിയന് സമീപത്തായതിനാലാണ് ഈ സ്ഥലം തന്നെ ഐസിസ് പരിശീലനത്തിനായി തിരഞ്ഞെടുത്തതെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. സിറിയയില്‍ നിന്ന് ടര്‍ക്കി വഴി ഗ്രീസിലെത്താനും ജിഹാദികള്‍ ഈ വഴി ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലെ ഗ്രാമങ്ങളില്‍ നിന്ന് നിരവധി പേര്‍ സിറിയയിലേക്ക് സ്ഥിരമായി പോവാറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കുന്നിന്‍ പ്രദേശമായതിനാല്‍ തന്നെ ആരുടേയും കണ്ണില്‍ പെട്ടെന്ന് പെടില്ലെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല ജി.പി.എസ് സംവിധാനത്തില്‍ ഈ കുന്നിന്‍പ്രദേശം മാപ്പ് ചെയ്തിട്ടുമില്ല. കിഴ്ക്കാംതൂക്കായ റോഡുകളാണിവിടെയുള്ളത്. കാറുകള്‍ക്ക് പോലും കഷ്ടിച്ച് കടന്നു പോകാവുന്ന വീതിയേ റോഡുകള്‍ക്കുള്ളൂ എന്നതും തീവ്രവാദികള്‍ക്ക് അനുകൂല ഘടകമാണ്.

അങ്ങനെ പലതരം കഥകളാണ് യൂറോപ്പില്‍നിന്ന് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിഷയത്തെ കാണുന്നത്. ജനങ്ങള്‍ക്കും കരുതലും സുരക്ഷയും വേണമെന്നാണ് അധികൃതരും ആവശ്യപ്പെടുന്നത്

Scroll To Top