Thursday December 08, 2016
Latest Updates

ബ്രിട്ടനെതിരെ ഐസിസ് :അയര്‍ലണ്ട് വഴി യൂ കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ തേടി ഐറിഷ് തുറമുഖങ്ങളില്‍ കനത്ത ജാഗ്രത

ബ്രിട്ടനെതിരെ ഐസിസ് :അയര്‍ലണ്ട് വഴി യൂ കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന  തീവ്രവാദികളെ തേടി ഐറിഷ് തുറമുഖങ്ങളില്‍ കനത്ത ജാഗ്രത

ഡബ്ലിന്‍: തീവ്രവാദി സംഘടനയായ ഐസിസ് യൂകെയിലേക്ക് കടക്കാന്‍ ഐറിഷ് പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന സംശയം ബലപ്പെട്ടതിനാല്‍ അയര്‍ലണ്ടിലെ തുറമുഖങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി.അയര്‍ലണ്ടില്‍ താവളമടിച്ചിരിക്കുന്ന ഐസിസ് പ്രവര്‍ത്തകരോടൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശനത്തിനെത്തി അയര്‍ലണ്ട് വഴി യൂ കെയിലേയ്ക്ക് കടക്കുവാന്‍ ശ്രമിക്കുന്നവരും യൂ കെ യ്ക്ക് ഭീഷണിയാണെന്ന അന്താരാഷ്ട ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡബ്ലിനിലും,റോസ് ലെയറിലും കര്‍ശന പരിശോധനകള്‍ നടക്കുന്നത്.

മിഡില്‍ ഈസ്റ്റില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയവരില്‍ രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആയവര്‍ ഉള്ളതായി അധികൃതര്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്.അയര്‍ലണ്ട് പോലെ സുരക്ഷിതമായ ഒരു രാജ്യത്തേയ്ക്ക് കുടിയേറി അക്രമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ എളുപ്പമാണെന്നതിനാല്‍ നൂറുകണക്കിന് തീവ്രവാദികള്‍ അയര്‍ലണ്ടിലും എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ബ്രിട്ടനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഐസിസ് ജിഹാദികള്‍ തയാറെടുക്കുന്നു എന്ന സൂചനകളുടെ അഭിപ്രായത്തിലാണ് അയര്‍ലണ്ടും ബ്രിട്ടനും സംയുക്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്.അയര്‍ലണ്ടിലെ തുറമുഖങ്ങള്‍ കേന്ദ്രമാക്കി നടത്തുന്ന പരിശോധനകളില്‍ ഇപ്പോള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സാന്നിധ്യവും ദൃശ്യമാണെന്ന് പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടു തുറമുഖങ്ങളിലുമായി അനേകം ഗാര്‍ഡകളെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിയമിച്ചിട്ടുണ്ട്.പോര്‍ട്ടിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും ഇവര്‍ സൂക്ഷമപരിശോധന നടത്തിയാണ് കടത്തി വിടുന്നത്.

അയര്‍ലണ്ട് അതീവ ഗൌരവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി അയര്‍ലണ്ടില്‍ നിന്നും കടത്തി കൊണ്ട് പോകാന്‍ ശ്രമിച്ച കൊള്ളവസ്തുക്കളും,മോഷ്ടിക്കപ്പെട്ട കാറുകളുമടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഗാര്‍ഡയുടെ പിടിയില്‍ പെട്ടു.

Scroll To Top