Saturday December 10, 2016
Latest Updates

ഇസ്‌ളാമിക് സ്റ്റേറ്റ് യൂറോപ്പില്‍ തുടര്‍ അക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി ജര്‍മ്മന്‍ ജിഹാദിയുടെ വെളിപ്പെടുത്തല്‍ 

ഇസ്‌ളാമിക് സ്റ്റേറ്റ് യൂറോപ്പില്‍ തുടര്‍ അക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി ജര്‍മ്മന്‍ ജിഹാദിയുടെ വെളിപ്പെടുത്തല്‍ 

ബ്രമന്‍:യൂറോപ്പില്‍ വന്‍ ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി ഒരു ജര്‍മ്മന്‍ ജിഹാദിയുടെ വെളിപ്പെടുത്തല്‍. സിറിയയില്‍ തലയറുത്ത് വധശിക്ഷ നടപ്പാക്കുന്നത് നേരില്‍ക്കണ്ടശേഷം ഐഎസില്‍ നിന്ന് ഓളിച്ചോടിയ ഹാരി എസ്. (27) ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹാരി ഉള്‍പ്പെടെ സംഘത്തിലുള്ള വിദേശികളോട് ജന്മനാട്ടില്‍ ജിഹാദ് നടപ്പിലാക്കാന്‍ ഐഎസ് നേതാവ് ആവശ്യപ്പെടുകയായിരുന്നു. എല്ലായിടത്തും ഒരേ സമയത്ത് ആക്രമണം നടത്തണമെന്നായിരുന്നു നിര്‍ദേശം. 

ജൂലൈയില്‍ ഐഎസില്‍ നിന്ന് ഒളിച്ചോടി വരുന്നതിനിടെ ബ്രമന്‍ എയര്‍പോര്‍ട്ടില്‍ വച്ച് പിടിയിലായ ഹാരിസിനെ പോലീസും ഇന്റലിജന്‍സ് വിഭാഗവും ചോദ്യം ചെയ്തു വരികയാണ്. ജയിലില്‍ വച്ച് ഒരു ജര്‍മന്‍ വാര്‍ത്ത ഏജന്‍സിയോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മൂന്നു മാസം ഇയാള്‍ ഐഎസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഇക്കാലയളവില്‍ സിറിയയില്‍ ഐഎസ് നടത്തിയ ക്രൂരകൃത്യങ്ങള്‍ സഹിക്കാനാകാതെ ഒളിച്ചോടിയതെന്നാണ് ചോദ്യം ചെയ്യലിനിടെ ഹാരിസ് പറഞ്ഞത്. 

മെയ് മാസത്തില്‍ പാല്‍മിറ സിറ്റി പിടിച്ചെടുത്ത ശേഷം പുറത്തുവിട്ട പ്രചാരണ വീഡിയോയില്‍ തീവ്രവാദി സംഘടയില്‍ അംഗമായിരുന്ന ഹാരിസും പ്രത്യക്ഷപ്പെട്ടിരുന്നു. മുഖം മറച്ച്, ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയുമേന്തി ലോകത്തെ അവിശ്വാസികളെ കൊല്ലുമെന്ന് വധഭീഷണി മുഴിക്ക രണ്ടു തടവുകാരെ വെടിവയ്ക്കുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യമായിരുന്നു വീഡിയോയിലുള്ളത്.

സിറിയയില്‍ ഐഎസ് സംഘടനയില്‍ ചേര്‍ന്ന ശേഷം വധശിക്ഷകള്‍ നടപ്പാക്കുന്നതിനു നേതൃത്വം നല്കിയെന്നും റാക്കയില്‍ ഐഎസ് തത്വശാസ്ത്രപരമായ പരിശീലന പരിപാടിയില്‍ പങ്കെടുത്തതായും ഹാരിസ് പറഞ്ഞു. 2014ല്‍ ഐഎസില്‍ ചേരാനുള്ള ശ്രമത്തിനിടെ പിടിയിലായ ഹാരിസിനെ ടര്‍ക്കിഷ് അധികൃതരാണ് അറസ്റ്റ് ചെയ്ത് ബ്രമനില്‍ തിരിച്ചെത്തിച്ചത്. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കയും ആഴ്ചയില്‍ രണ്ടു തവണ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് ഡര്‍ സ്പീഗല്‍ പറഞ്ഞു. അവിടെ നിന്ന് മറ്റൊരു പാസ്‌പോര്‍ട്ട് സിറിയയിലേക്ക് കടക്കുകയായിരുന്നു. അവിടെ വച്ച് പരിശീലനം ലഭിക്കുകയും തുടര്‍ന്ന് നഗരത്തില്‍ സ്‌ഫോടനം നടത്താനുമായിരുന്നു പദ്ധതി. എന്നാല്‍ ഇതു നടപ്പാക്കുന്നതിനു മുമ്പ് ഹാരിസ് ഒളിച്ചോടുകയായിരുന്നു. ഭീകരവാദി സംഘടനയില്‍ അംഗത്വമുണ്ടെന്ന് ആരോപണമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതു തെളിയുകയാണെങ്കില്‍ ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 
ഇറാക്കിലെയും സിറിയയിലെയും ഐഎസ് സംഘടനയില്‍ 700ഓളം ജര്‍മ്മന്‍ സ്വദേശികള്‍ അംഗങ്ങളാണെന്ന് ജര്‍മ്മന്‍ ആഭ്യന്തര ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.



Scroll To Top