Sunday December 04, 2016
Latest Updates

സിഡ്‌നിയില്‍ തോക്കുധാരി,ജനങ്ങളെ ബന്ദികളാക്കി;ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും

സിഡ്‌നിയില്‍  തോക്കുധാരി,ജനങ്ങളെ ബന്ദികളാക്കി;ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോഫി ഷോപ്പിനുള്ളില്‍ തീവ്രവാദിയെന്നു കരുതുന്ന തോക്കുധാരി നിരവധി പേരെ ബന്ദികളാക്കി. മദ്ധ്യ സിഡ്‌നിയിലെ മാര്‍ട്ടിന്‍പ്ലേസിലെ കോഫിഷോപ്പില്‍ ഇന്നു രാവിലെയാണ് സംഭവം. കൈയില്‍ ബാഗും തോക്കുമായി കഫേയിലെത്തിയ അക്രമി വാതിലുകള്‍ അട്ക്കുകയും ജനങ്ങളോട് കൈകളുയയര്‍ത്തി നില്‍ക്കാനും ആജ്ഞാപിക്കുകയായിരുന്നു. 

ഭയന്നു പോയ ആളുകള്‍ക്ക് അനുസരിക്കാതെ തരമില്ലായിരുന്നു. അനങ്ങിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ തോക്കുധാരി, ബന്ദികളോട് അറബിയില്‍ എഴുതിയ ബാനര്‍ പുറത്ത് നിന്ന് കാണുന്ന തരത്തില്‍ കഫേയുടെ കണ്ണാടിച്ചില്ലില്‍ ചേര്‍ത്ത് പിടിക്കാന്‍ നിര്‍ദ്ദേശിച്ചു.

ദൈവമില്ല, പക്ഷേ, അള്ളായുണ്ട്. പ്രവാചകന്‍ മുഹമ്മദ് ആണ് ദൈവത്തിന്റെ ഒരേയൊരു സന്ദേശവാഹകന്‍ എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. ബന്ദികളാക്കപ്പെട്ടവര്‍ കൈകളുയര്‍ത്തി കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കി ഭയന്ന് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിട്ടു. ഐ.എസ് അനുഭാവമുള്ളയാളാണ് തോക്കുധാരിയെന്നാണ് നിഗമനം.

ബന്ദികളെ മോചിപ്പിക്കാന്‍ സായുധസേന രംഗത്തെത്തിയിട്ടുണ്ട്. കോഫി ഷോപ്പിന്റെ പുറത്തെ നിയന്ത്രണം ഏറ്റെടുത്ത സേന, സമീപ ഷോപ്പുകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സിഡ്‌നിക്കു മുകളിലൂടെയുള്ള വ്യോമഗതാഗതവും താല്‍ക്കാലികമായി നിരോധിച്ചു.

സിഡിനിയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് മാര്‍ട്ടിന്‍ പ്ലേസ്. റിസര്‍വ് ബാങ്ക് ഒഫ് ആസ്‌ട്രേലിയ, രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു ബാങ്കുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സ്‌റ്റേറ്റ് പ്രിമിയേഴ്‌സ് ഓഫിസ് എന്നിവ മാര്‍ട്ടിന്‍ പ്‌ളേസിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെ തുടര്‍ന്ന് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.കഫേയ്ക്ക് 400 മീറ്റര്‍മാത്രം അകലെയുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റും അടച്ചിരിക്കുകയാണ്.  കൂടുതല്‍ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചു.

അതിനിടെ ബന്ദിയാക്കപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി സംശയിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായ ഒരു ഐ ടി ജീവനക്കാരന്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന്പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം സിഡ്‌നിയിലെ കോഫി ഷോപ്പില്‍ ആളുകളെ ബന്ധിയാക്കിയ സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top