Thursday July 27, 2017
Latest Updates

അയര്‍ലണ്ടിലും ഐ.എസ് സാന്നിധ്യം;നാലംഗ സെല്ലെന്ന് സൂചന

അയര്‍ലണ്ടിലും ഐ.എസ് സാന്നിധ്യം;നാലംഗ സെല്ലെന്ന് സൂചന

ഡബ്ലിന്‍:അയര്‍ലണ്ടിലും ഐ.എസ് സാന്നിധ്യം.ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ട് പേരെ ഗാര്‍ഡാ അറസ്റ്റുചെയ്തു.ജോര്‍ദാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പംഗങ്ങളാണ് ഇവരെന്നും സംശയിക്കുന്നു. ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ഇവരിലൊരാളെ ഹൈക്കോടതി നാടുകടത്തിയിരുന്നു.

ഐറീഷ് ഭീകര ഗ്രൂപ്പില്‍ നാല് അംഗങ്ങളുള്ളതായാണ് ലഭിക്കുന്ന സൂചന.ഡബ്ലിനില്‍ ചാവേര്‍ ബോംബറെന്നു കരുതുന്ന ഖാലിദ് കെല്ലി(50)യെ മിഡില്‍ ഈസ്റ്റിലേക്കു പോകാന്‍ സഹായിച്ചതും ഇവരാണ്.ഡബ്ലിനില്‍ നിന്നുമാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇവരെ പൊക്കിയത്.ഒരു അല്‍ജീരിയനും ഒരു മൊറോക്കണ്‍ സ്വദേശിയുമാണ് പിടിയിലായത്.

സ്റ്റെപ്പാസൈഡ്, സ്വോര്‍ഡ്സ് എന്നിവിടങ്ങളിലാണ് ഇവരുടെ മേല്‍വിലാസം.ഇതിനുശേഷം രണ്ടു കൗണ്ടികളിലും വ്യാപകമായ റെയ്ഡുകള്‍ നത്തി.സ്റ്റെപ്പാസൈഡ്,സ്വോര്‍ഡ്സ് ,സൗത്ത് സര്‍ക്കുലര്‍ റോഡ്,ട്രിം,കോ മീത്ത് എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.വിലപ്പെട്ട രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നതിനു തെളിവ് ലഭിച്ചിട്ടുണ്ട്.നീണ്ട നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇവരെ പിടികൂടിയത്. ഏതെങ്കിലും വിധത്തിലുള്ള ആക്രമണത്തിന് ഇവര്‍ പ്ലാന്‍ ചെയ്യുകയായിരുന്നോയെന്നതിനു തെളിവൊന്നുമില്ലെങ്കിലും ഐഎസിനെ സാമ്പത്തികമായി സഹായിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.മൊറോക്കോക്കാരനെ ഇന്നലെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു.ജോര്‍ദാനിയക്കാരനെ 2016ജൂലൈയില്‍ ഹൈക്കോടതി നാടുകടത്തിയിരുന്നതാണ്.ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

Scroll To Top