Tuesday January 16, 2018
Latest Updates

ഐ എസ്സില്‍ ചേരാന്‍ പുറപ്പെട്ട മലയാളികളുടെ ലക്ഷ്യം യൂറോപ്യന്‍ കുടിയേറ്റമോ?സംശയം ബലപ്പെടുന്നു

ഐ എസ്സില്‍ ചേരാന്‍ പുറപ്പെട്ട മലയാളികളുടെ ലക്ഷ്യം യൂറോപ്യന്‍ കുടിയേറ്റമോ?സംശയം ബലപ്പെടുന്നു

കൊച്ചി: കേരളത്തില്‍ നിന്നും അന്താരാഷ്ട്ര ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരുടെ ലക്ഷ്യം യൂറോപ്യന്‍ കുടിയേറ്റമെന്ന് സംശയം.സിറിയ വഴി ജര്‍മ്മിനിയിലേയ്ക്കോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യത്തേയ്‌ക്കോ കടന്ന് ജീവിക്കാനുള്ള ആഗ്രഹമാവാം ഇവരെ ഐ എസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘത്തിന്റെ പിടിയില്‍ പെടാനാനിടയാക്കിയത് എന്നാണ് കരുതപ്പെടുന്നത്.

പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുമുള്ള നിരവധി പേര്‍ സിറിയ വഴി യൂറോപ്പില്‍ എത്തികഴിഞ്ഞതായി അന്താരാഷ്ട്ര ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു.കാര്യമായ ചെക്കിംഗ് ഒന്നുമില്ലാതെ യൂറോപ്പിലേക്കുള്ള എളുപ്പവഴിയായി ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്.കേരളത്തില്‍ നിന്നും പുറപ്പെട്ടവര്‍ക്കും സമാനമായ ഉദ്ദേശമാണ് ഉള്ളതെന്ന് സംശയിക്കപ്പെടാന്‍ കാരണമിതാണ്.
ഐ എസ് എന്ന പേരില്‍ സിറിയയില്‍ എത്തുകയും അവിടെ നിന്നും തദ്ദേശീയ രേഖകള്‍ സംഘടിപ്പിച്ച് അഭയാര്‍ഥിയായി കടല്‍ കടന്ന് യൂറോപ്പിന്റെ തീരത്ത് എത്തുകയുമാണ് ഇത്തരക്കാരുടെ സ്ഥിരം പരിപാടി.
കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്ന് ഐഎസിലേക്ക് എന്ന് പറയപ്പെടുന്ന പോയ 17 പേരില്‍ 12 പേര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇവര്‍ അവിടെ നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായും വിവരമുണ്ടത്രെ. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്ന ഫിറോസ്ഖാന്‍ വഴിയാണ് ഇവര്‍ രാജ്യം വിട്ടത്. വിവാദ നായകന്‍ സക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള മുംബൈയിലെ പഠന കേന്ദ്രത്തിന്റെ മുന്നിലാണ് ഫിറോസ്ഖാന്റെ റിക്രൂട്ട്മെന്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു

കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ഐ എസ് റിക്രൂട്ട്‌മെന്റ് വഴി രാജ്യം വിട്ടതായി പറയപ്പെടുന്നു.

ഇതിനിടെ ആളുകളെ റിക്രൂട്ട് ചെയ്ത തൃക്കരിപ്പൂര്‍, എളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയിലായി. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൃക്കരിപ്പൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് ഫിറോസ് ഖാനാണെന്ന് വ്യക്തമായി. ഡോംഗ്രിയിലെ ഓഫീസില്‍ നിന്നാണ് ഇയാളെയും മറ്റ് അഞ്ചു പേരെയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയത്.

ഫിറോസ്ഖാന്റെ കൈയില്‍ നിന്ന് ആറു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. കൂടെ പിടിയിലായ അഞ്ചുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായാണു സൂചന.

ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ച് 17ലധികം ആളുകളുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തും. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാനാണ് നീക്കം. ഇവര്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് അന്വേഷണം എന്‍ഐഎക്ക് വിടുന്നത്.

ഐഎസിലേക്ക് പലരേയും ചേര്‍ത്തത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദാണെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചിട്ടുണ്ട്. ഏറെ നാള്‍ മുജാഹിദ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു അബ്ദുള്‍ റാഷിദ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരുമായി റഷീദിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പുറത്ത് വരാത്ത കേസുകള്‍ ഇനിയുമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്ത് നിന്നു കാണാതായ നിമിഷ ഫാത്തിമയെയും ഇസയെയും പരിചയപ്പെടുത്തിയത് അബ്ദുള്‍ റാഷിദ് ആണ്. ഖുര്‍ ആന്‍ പഠന ക്ലാസിന്റെ മറവില്‍ ഐഎസ് റിക്രൂട്ട്മെന്റിനുള്ള ഒരുക്കങ്ങളാണ് അബ്ദുള്‍ റാഷിദ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാണാതായ ഇജാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖുര്‍ ആന്‍ ക്ലാസ് നടത്തിയത് അബ്ദുള്‍ റാഷിദാണെന്ന് ഇജാസിന്റെ ബന്ധു വെളിപ്പെടുത്തി.

മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞു.

കാസര്‍കോട്ടു നിന്ന് 17 പേരെയും പാലക്കാടുനിന്ന് നാലുപേരെയും കാണാതായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. കാണാതായ എല്ലാവരും വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞാണ് വീടുകളില്‍നിന്നു പോയത്. സിറിയയിലെത്തിയ ശേഷം ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.

Scroll To Top