Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഭവനമേഖലയില്‍ വീണ്ടും കുമിളകളോ?വിവാദങ്ങളില്‍പ്പെട്ട് ആശങ്കയോടെ ആവശ്യക്കാര്‍

അയര്‍ലണ്ടിലെ ഭവനമേഖലയില്‍ വീണ്ടും കുമിളകളോ?വിവാദങ്ങളില്‍പ്പെട്ട് ആശങ്കയോടെ ആവശ്യക്കാര്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഏറെയാണ്.എന്നാല്‍ ഭവനവിപണിയിലെ  ചാഞ്ചാട്ടങ്ങളും അയാഥാര്‍ഥ പ്രചാരണങ്ങളും കാരണം വീട് വാങ്ങണോ വേണ്ടയോ എന്ന ആശങ്കയില്‍ കാത്തിരിക്കുന്നവരും ഇവരിലുണ്ട്.

എങ്കിലും ഡബ്ലിന്‍ നഗരപരിധിയ്ക്ക് പുറത്തെ ചെറിയ ടൗണുകളില്‍ എല്ലാ വീക്കെന്‍ഡിലും ഇരുന്നൂറോളം ‘ഹൗസ് ഹണ്ടേഴ്‌സിനെ’ കാണാം എന്നാണ് പുതിയ വര്‍ത്തമാനം.അതേസമയം വിലക്കയറ്റം കാരണം ഡബ്ലിനില്‍ വീടന്വേഷിക്കുന്നവര്‍ കുറവാണു താനും.

നാസില്‍ ഇപ്പോള്‍ ഏകദേശം 300 വീടുകളുടെ പണി ദ്രുതഗതിയില്‍ നടക്കുന്നതായി ഡില്ലണ്‍ മാര്‍ഷല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ ഉടമ ഡാമിയന്‍ ഡില്ലന്‍ പറയുന്നത്.

ഭവനമേഖലയിലെ ഇത്തരം പ്രശ്‌നങ്ങളെ പറ്റിയുള്ള സംവാദങ്ങള്‍ വ്യാപകമാവുന്നുണ്ട്. പഠനത്തിലൂടെ ഭവനമേഖലയിലെ അടിയൊഴുക്കുകകള്‍ മനസിലാക്കി വീട് വാങ്ങുക തന്നെയാണ് കരണീയം.

ഈയിടെ പ്രോപ്പര്‍ട്ടി വിപണിയിലുണ്ടായിരിക്കുന്ന വന്‍ വിലക്കയറ്റത്തെപ്പറ്റിയും വായ്പാ പലിശയിലെ വര്‍ദ്ധനവിനെപ്പറ്റിയും അന്വേഷിക്കുന്ന ‘Insight: Is Propetry Bubble Back?’ എന്ന ഡോക്യുമെന്ററി യു.ടി.വി അയര്‍ലണ്ട് ഇന്ന് (തിങ്കളാഴ്ച) രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്.ഡബ്ലിന്‍ പോലുള്ള വന്‍നഗരങ്ങളില്‍ വീടു വാങ്ങാന്‍ കഴിയാതെ കുറഞ്ഞ വിലയ്ക്ക് വിക്ക്‌ലോ, നാസ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനെപ്പറ്റിയും ഡോക്യുമെന്ററി വിശകലനം നടത്തും.

ഈ പ്രതിഭാസത്തെപ്പറ്റി രാഷ്ട്രീയക്കാര്‍, ഭവന നിര്‍മ്മാതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നെല്ലാം ഡോക്യുമെന്ററി അഭിപ്രായം ആരായുന്നുണ്ട്.

ഡബ്ലിനു പുറത്ത് ധാരാളം പേര്‍ ഇത്തരത്തില്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനാല്‍ ജോലിക്കും മറ്റുമായി ഡബ്ലിനിലേയ്ക്ക് ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായും ഡോക്യുമെന്ററി നടത്തുന്ന അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ട്രെയിനുകളിലും ബസുകളിലുമെല്ലാം യാത്രക്കാരുടെ നീണ്ട നിരയാണ്.

സെന്‍ട്രല്‍ ബാങ്ക് ഈയിടെ വായ്പയെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 20% ഡെപ്പോസിറ്റ് കാരണം ആദ്യമായി വീടു വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വില താങ്ങാന്‍ കഴിയുന്നില്ല എന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ ഡയറക്ടര്‍ ജനറല്‍ ടോം പാര്‍ലന്‍ പറയുന്നു.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി ഡബ്ലിനിലെ ഹൗസിങ് എസ്റ്റേറ്റുകള്‍ ഒരുമിപ്പിച്ച് സോഷ്യല്‍,പ്രൈവറ്റ് ഹോമുകള്‍ നിര്‍മ്മിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് സ്വതന്ത്ര ടി.ഡിയായ മിക്ക് വാല്ലസും ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു.

Scroll To Top