Tuesday January 24, 2017
Latest Updates

ഐസിസ്, ക്രിസ്ത്യാനികളുടെ തലയറുക്കുന്ന രംഗം വ്യാജം !

ഐസിസ്, ക്രിസ്ത്യാനികളുടെ തലയറുക്കുന്ന രംഗം വ്യാജം !

വാഷിങ്ടണ്‍: കടല്‍ക്കരയില്‍ മുട്ട് കുത്തി നിര്‍ത്തി ഐ.എസ് ഈജിപ്ത്യന്‍ ക്രിസ്ത്യാനികളുടെ തലയറുക്കുന്ന രംഗം വ്യാജമാണെന്ന് വിദഗ്ദര്‍. 21 കോപ്റ്റിക് ക്രിസ്ത്യാനികളെ വധിക്കുന്നതായുള്ള അഞ്ച് മിനിറ്റ് നീണ്ട ദൃശ്യങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് വിദഗ്ദര്‍ വ്യാജമാണെന്ന തീരുമാനത്തിലെത്തിയത്.

ഫെബ്രുവരി 15 ന് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദൃശ്യത്തിലെ പല ഭാഗങ്ങളും ഗ്രീന്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്തതാണെന്നും അഭിപ്രായം ഉയര്‍ന്നു.

ഇരകളെ സ്റ്റുഡിയോയില്‍ എത്തിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം പശ്ചാത്തലമായി ലിബിയയിലെ സിര്‍ത്ത് തീരം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നുവെന്ന് ഫ്‌ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടൂറിസം റിസേര്‍ച്ച് ഏന്‍ഡ് അനാലിസിസ് കോണ്‍സോറിറ്റം എഡിറ്റോറിയല്‍ ഡയറക്ടര്‍ വെരിയാന്‍ ഖാന്‍ പറഞ്ഞതായും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll To Top