Thursday December 08, 2016
Latest Updates

യൂറോപ്പിനെ കീഴടക്കാന്‍ ഐ എസ് തന്ത്രം,ജര്‍മ്മിനിയില്‍ പതാകകളുയര്‍ത്തി പോലീസിനു നേരെ ഭീഷണി ! 

യൂറോപ്പിനെ കീഴടക്കാന്‍ ഐ എസ് തന്ത്രം,ജര്‍മ്മിനിയില്‍ പതാകകളുയര്‍ത്തി പോലീസിനു നേരെ ഭീഷണി ! 

മ്യൂണിച്ച് : ജര്‍മ്മിനിയില്‍ എത്തിയ അഭയാര്‍ഥികള്‍ക്കൊപ്പം ആയിരക്കണക്കിന് ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം ചില ക്യാമ്പുകളില്‍ ഐ എസ് പതാക പിടിച്ച തീവ്രവാദികള്‍ പോലീസുമായി ഏറ്റു മുട്ടുന്ന ചിത്രങ്ങള്‍ യൂറോപ്പിന്റെ ഉറക്കം കെടുത്തുകയാണ്.

സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വിമുഖ കണിച്ചപ്പോള്‍ ലോകം മുഴുവന്‍ അവര്‍ക്ക് നേരെ മുഖം ചുളിച്ചു. തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാം എന്ന അവരുടെ ഭയത്തെ പരിഹസിച്ചു. എന്നാല്‍ കാര്യങ്ങള്‍ ആ വഴിയ്ക്ക് തന്നെയാണ് പോകുന്നത് എന്നാണ് ഇന്നലത്തെ സംഭവങ്ങള്‍ ചൂണ്ടി കാട്ടുന്നത്.അഭയാര്‍ഥികളുടെ ചരിത്രം പരിശോധിക്കാനോ വേണ്ട വിധം രജിസ്ടര്‍ ചെയ്യാനോ പോലും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. 

നാലായിരം ജിഹാദികളെ തങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം യൂറോപ്പിലേയ്ക്ക് ഒളിച്ചുകടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഐസിസ് പറയുന്നത്. യൂറോപ്പിന്റെ ഉറക്കം കെടുത്താന്‍ ഈ വെളിപ്പെടുത്തല്‍ ധാരാളമാണ്.

ജര്‍മ്മിനി ഉദാര സമീപനം കാണിച്ചതോടെ ഒരു നിയന്ത്രണവും ഇല്ലാതെ ഭീകരന്മാരെ യൂറോപ്പിലെത്തിക്കാനാണ് ഇപ്പോള്‍ ഐ എസ് ശ്രമിക്കുന്നതത്രേ.അതിര്‍ത്തിയില്‍ 4000 പോലീസുകാരെ കൂടി ജര്‍മ്മിനി നിയോഗിച്ചിട്ടുണ്ടെങ്കിലും പെരുവെള്ളം പോലെ ഒഴുകിയെത്തുന്ന അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ വിശാലമായ അതിര്ത്തിയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഇവര്‍ നിസഹായരാണ്.പലയിടത്തും പോലിസിനെ വക വെയ്ക്കാതെയാണ് അഭയാര്‍ഥിപ്പട ഇടിച്ചു കയറുന്നത് എന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ പറയുന്നു. 

Scroll To Top