Monday May 29, 2017
Latest Updates

ഐ എസിനെ പേടിച്ച് മരുന്ന് കമ്പനി പേര് മാറ്റി

ഐ എസിനെ പേടിച്ച് മരുന്ന് കമ്പനി പേര് മാറ്റി

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഉള്‍പ്പെടെ ലോക വിപണിയില്‍ സ്ഥാനമുറപ്പിച്ച യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഐസിസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ബ്രാന്‍ഡിന്റെ പേര് മാറ്റുന്നു. ഇനി മുതല്‍ അയോണിസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന പേരിലാണ് മരുന്നുകള്‍ പുറത്തുവരിക. ലോകമൊട്ടാകെ ഭീകരാക്രമണം നടത്തുന്ന സംഘടനയായ ഐഎസുമായി ബ്രാന്‍ഡിന്റെ പേരിനു സാമ്യമുള്ളതിനാലാണ് പേര് മാറ്റാന്‍ കമ്പനി തയാറായത്.

സ്‌റ്റോക്ക് ടിക്കര്‍ ISIS എന്നുള്ളത് IONS ആയി മാറുമെന്ന് ഇന്നലെ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ബ്രാന്‍ഡിന്റെ പേര് കേള്‍ക്കുമ്പോള്‍ കമ്പനി ഉത്പാദിപ്പിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകളെയാണ് ജനങ്ങളുടെ ഓര്‍മയില്‍ വരേണ്ടതെന്ന് അയോണിസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സിഇഒ ലിന്‍ പാര്‍ഷല്‍ പറഞ്ഞു. 

Scroll To Top