Sunday December 11, 2016
Latest Updates

ഐ എസ് ഭീകരരെ ലക്ഷ്യം വെച്ച് ബ്രിട്ടണ്‍,ബ്രിട്ടണെ നശിപ്പിക്കാന്‍ ഐ എസ് 

ഐ എസ് ഭീകരരെ ലക്ഷ്യം വെച്ച് ബ്രിട്ടണ്‍,ബ്രിട്ടണെ നശിപ്പിക്കാന്‍ ഐ എസ് 

ഇസ്ലാമിക് ഭീകരര്‍ ബ്രിട്ടനെതിരെ ശക്തമായ പ്രതിരോധ നിരയൊരുക്കുന്നതായി ഡേവിഡ് കാമറണ്‍ .സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ബ്രിട്ടനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ടെലിവിഷന്‍ കൂടി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയത്.
രാജ്യത്ത് ഒരു ദശകത്തിനുള്ളിലെ ഏറ്റവും വ്യാപകമായ ഭീകരവിരുദ്ധ നീക്കവും സുരക്ഷാക്രമീകരണങ്ങളും ആരംഭിച്ചതായി ബ്രിട്ടിഷ് പൊലീസും അറിയിച്ചു.

ട്യൂണീസിയയില്‍ ബ്രിട്ടിഷുകാരെ ഉന്നം വെച്ചാണ് അക്രമണം ഉണ്ടായതെന്ന് സംശയിക്കണം.കൊല്ലപ്പെട്ട 38ല്‍ 30പേര്‍ ബ്രിട്ടിഷ് വിനോദസഞ്ചാരികളാണ്. പരുക്കേറ്റവരെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ അയയ്ക്കുമെന്നും കാമറൂണ്‍ വ്യക്തമാക്കി. ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി തെരേസ മേയ് ട്യൂണീസിയയിലേയ്ക്ക് പോയിക്കഴിഞ്ഞു.
ഭീകരതയ്‌ക്കെതിരെ ശക്തമായ ബോധവല്‍ക്കരണവും നടപടികളും ഉണ്ടാകുമെന്നു കാമറണ്‍ സൂചിപ്പിച്ചു. 2005ല്‍ ലണ്ടനില്‍ ഉണ്ടായ ബോംബു സ്‌ഫോടനത്തിനുശേഷം ബ്രിട്ടിഷ് പൗരന്മാരെ ലക്ഷ്യമിട്ടു നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. അങ്ങേയറ്റം അപലപനീയമായ ഇത്തരം ഭീകരാക്രമണങ്ങള്‍ മഹത്തായ മതത്തിന്റെ പേരില്‍ നടക്കുന്നുവെന്നത് ഖേദകരമാണെന്ന് ദ് ഡെയ്‌ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ കാമറണ്‍ ചൂണ്ടിക്കാട്ടി.

Scroll To Top