Wednesday May 24, 2017
Latest Updates

സൗദിഅറേബ്യയെ ആക്രമിക്കാന്‍ ഐ എസ് നീക്കം 

സൗദിഅറേബ്യയെ ആക്രമിക്കാന്‍ ഐ എസ് നീക്കം 

റിയാദ്: എണ്ണഖനികള്‍ കൊണ്ട് സമ്പന്നമായ സൌദി അറേബ്യയെ ആക്രമിക്കാന്‍ ഐ.എസിന്റെ നീക്കം. അബ്ദുള്ള രാജാവ് മരിച്ചതിന് ശേഷമുള്ള അധികാര കൈമാറ്റത്തിനിടക്കാണ് ആക്രമണത്തിന് ഐ.എസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഐ.എസില്‍ ചേര്‍ന്ന സൗദി ഭീകരരാണ് രാജ്യം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ ഐ.എസ് പുറത്ത് വിട്ടു. ഐ.എസ് അനുകൂലികളോട് ആഭ്യന്തര സംഘര്‍ഷം ആരംഭിക്കാനും വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മധ്യപൂര്‍വ്വേഷ്യയില്‍ ഏറ്റവും സമ്പന്നമായ സൌദിയെയും ഇസ്‌ലാമിന്റെ വിശുദ്ധ നഗരമായ മക്കയെയും പിടിച്ചടക്കാനാണ് ഐ.എസ് ശ്രമിക്കുന്നതെന്നാണ് വിദഗ്ദ അഭിപ്രായം.

Scroll To Top