Monday February 19, 2018
Latest Updates

വരുന്നു വിപ്ലവ നായിക ഇറോം ശര്‍മ്മിള,അയര്‍ലണ്ടിന്റെ മരുമകളാവാന്‍….

വരുന്നു വിപ്ലവ നായിക ഇറോം ശര്‍മ്മിള,അയര്‍ലണ്ടിന്റെ മരുമകളാവാന്‍….

ഡബ്ലിന്‍:: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിളയ്ക്ക് അയര്‍ലണ്ടുകാരന്‍ കാമുകനെ തിരികെ കിട്ടി.മാത്രമല്ല വിപ്ലവ നായികയുടെ വിളികേട്ട് പ്രിയകാമുകന്‍ പ്രണയവിവശനായി അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലെത്തിക്കഴിഞ്ഞു.

അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹതരാകുന്നത്.ഏറെക്കാലം ഡെസ്മണ്ടിനെ കാണാതായതിനെ തുടര്‍ന്ന് ഇറോം, അദ്ദേഹത്തെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരുടെയും,സോഷ്യല്‍ മീഡിയയുടെയും സഹായം തേടിയിരുന്നു.അങ്ങനെ വിവരമറിഞ്ഞ ഡെസ്മണ്ട് ഇന്ത്യയിലേയ്ക്ക് ഓടിയെത്തുകയായിരുന്നു.

കേരളത്തില്‍ വെച്ചാണ് വിവാഹം. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കേരളത്തില്‍ താമസിക്കാനും ഇറോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ തമിഴ്നാട്ടിലെ മധുരയില്‍ വിശ്രമത്തില്‍ കഴിയുന്ന ഇറോം ഷര്‍മ്മിള വൈകാതെ കേരളത്തിലെത്തി ഡസ്മണ്ടുമായി വിവാഹിതയാവും.

കഴിഞ്ഞ മാര്‍ച്ച് 13 നാണ് ഇറോം ഷര്‍മ്മിള കേരളത്തിലെത്തിയത്. ഇവിടെ കഴിഞ്ഞ 15 ദിവസവും അവര്‍ക്ക് തിരക്കിട്ട പരിപാടികളായിരുന്നു. ഒരു മാസം ഇവിടെ ചിലവിടാന്‍ വേണ്ടിയാണ് എത്തിയതെങ്കിലും അവരുടെ കൂടെ വന്ന മണിപ്പൂരിലെ നജ്മാബീബിക്ക് പെട്ടെന്ന് തിരിച്ചു പോകേണ്ടിവന്നതുകൊണ്ടാണ് ഷര്‍മ്മിളയും തിരിച്ചു പോയത്. എന്നാല്‍, ഷര്‍മ്മിള രണ്ട് ദിവസത്തിന് ശേഷം തമിഴ്നാട്ടിലെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് മധുരയിലെത്തി. ഇപ്പോള്‍ അവര്‍ മധുരയിലാണ് ഉള്ളത്. ഡസ്മണ്ടും മധുരയില്‍ എത്തിയിട്ടുണ്ട്. വൈകാതെ രണ്ടുപേരും കേരളത്തിലെത്തി വിവാഹിതരാവും.

ഒരാഴ്ചയോളം മധുരയില്‍ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഡെസ്മണ്ടും ഇറോമും മധുരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ എവിടെ വെച്ചാകും വിവാഹം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വിവാഹം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കേരളത്തില്‍ കുറച്ചുകാലം താമസിക്കാനും ഇറോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിവാഹത്തിന് ശേഷം ഡസ്മണ്ടിനൊപ്പം അയര്‍ലണ്ടിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരിക്കുന്നതത്രേ. എന്നാല്‍ പാസ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ അധികൃതര്‍ എതിര്‍ത്തതായും വാര്‍ത്തകളുണ്ടായിരുന്നു.എന്തായാലും അതിനായുള്ള അന്വേഷണങ്ങളും ശര്‍മിളയുടെ സുഹൃത്തുക്കള്‍ നടത്തുന്നുണ്ട്

കേരളാ സന്ദര്‍ശനത്തിനിടയില്‍ പാലാ സെന്റ് തോമസ് കോളേജ്, കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, ഫറൂക്ക് കോളേജ്, ഫറൂക്ക് ഇര്‍ഷാദിയ കോളേജ്, തൃശൂര്‍ പഴഞ്ഞി കോളേജ് എന്നിവിടങ്ങളിലും ഇറോം ഷര്‍മ്മിള എത്തുകയുണ്ടായി. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരം അവര്‍ നടന്ന് കാണുകയുണ്ടായി. ജീവിതത്തില്‍ ആദ്യമായി കടല്‍ കണ്ടതും, തീവണ്ടി യാത്ര നടത്തിയതും കേരളത്തില്‍ വച്ചാണ്. തന്നെ ഇത്രയധികം സ്നേഹിക്കുന്നവരാണ് കേരളീയര്‍ എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. അതുകൊണ്ട് തന്നെ തന്റെ വിവാഹവും കേരളത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചത്. ഇതിന് പുറമെ അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തില്‍ ഷര്‍മ്മിളയെ കാണാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നിന്ന് നിരവധി പേരു വന്നിരുന്നു.ജീവിതത്തില്‍ ഇത്രയൊക്കെ ആഹ്‌ളാദം നല്‍കിയ കേരളത്തില്‍ വെച്ച് തന്നെയാവട്ടെ വിവാഹവും എന്ന് ശര്‍മ്മിള തീരുമാനിക്കുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top