Wednesday September 20, 2017
Latest Updates

ഐറിഷ് വാട്ടറിന്റെ ഉടമസ്ഥത: പുതിയ റഫറണ്ടം വരുന്നു

ഐറിഷ് വാട്ടറിന്റെ ഉടമസ്ഥത: പുതിയ റഫറണ്ടം വരുന്നു

ഡബ്ലിന്‍:ഐറിഷ് വാട്ടറിന്റെ ഉടമസ്ഥത സംബന്ധിച്ച് അയര്‍ലണ്ടില്‍ പുതിയ റഫറണ്ടം വരുന്നു. ഐറിഷ് വാട്ടറിന്റെ കാര്യത്തില്‍ സ്വകാര്യവല്‍ക്കരണം പാടില്ല എന്നുകാട്ടി ഇന്‍ഡിപെന്‍ഡന്റ് ഫോര്‍ ചെയ്ഞ്ച് ടിഡി ജൊവാന്‍ കോളിന്‍സ് കൊണ്ടുവന്ന ബില്‍ ബുധനാഴ്ച ഡോളില്‍ ഐകകണ്ഠേന പാസായിരുന്നു. ഇതെത്തുടര്‍ന്നാണ് ഈ ബില്ലിന് ജനങ്ങളുടെ അംഗീകാരം ലഭിക്കാനായി പുതിയ റഫറണ്ടം നടത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നത്.റഫറണ്ടം നടക്കുകയാണെങ്കില്‍ വെള്ളത്തിന്റെ ഉടമസ്ഥത പൊതുജനത്തിന് ലഭിക്കാനാണ് സാധ്യത.

ഐറിഷ് വാട്ടര്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ റൈറ്റ് ടു വാട്ടര്‍ എന്ന പേരില്‍ ഈയിടെ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ബില്‍ പാസാക്കാന്‍ സഹായിച്ച ക്യാംപെയ്ന് ടിഡി ജൊവാന്‍ കോളിന്‍സ് നന്ദി പറഞ്ഞു. അതേസമയം വാട്ടര്‍ സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി സിമോണ്‍ കൊവേനി വ്യക്തമാക്കി.

Scroll To Top