Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളി റേഡിയോ ജോക്കികള്‍ തകര്‍ക്കുന്നു !….ഇത് കേരളാഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 ….ഇപ്പോള്‍ നിങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്നത്…… 

അയര്‍ലണ്ടിലെ മലയാളി റേഡിയോ ജോക്കികള്‍ തകര്‍ക്കുന്നു !….ഇത് കേരളാഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 ….ഇപ്പോള്‍ നിങ്ങള്‍ കേട്ട് കൊണ്ടിരിക്കുന്നത്…… 

ഡബ്ലിന്‍:കേരളാ ഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 ലെ റേഡിയോ ജോക്കികള്‍ ശ്രദ്ധേയമാകുന്നു.കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ചതാണെങ്കിലും റേഡിയോ ജോക്കികളുടെ അവതാരണത്തോടെ ഈ പരിപാടിയുടെ ഭാവം തന്നെ ഉന്നതനിലവാരത്തിലേയ്ക്ക് ഉയര്‍ന്നതായി റേഡിയോ ശ്രോതാക്കള്‍ പറയുന്നു.

ഹാസ്യവും സാമൂഹ്യവിമര്‍ശനവും കാര്യവിചാരങ്ങളുമൊക്കെയായി കത്തിക്കയറുന്ന പ്രിന്‍സ് ജോസഫ് അങ്കമാലിയും,പൊതുരംഗത്ത് തന്നെ ആദ്യമായി രംഗപ്രവേശം ചെയ്യുന്ന താലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയായ ഷീബാ ഷാറ്റ്‌സും അസാമാന്യ വൈഭവമാണ് റേഡിയോ അവതാരകര്‍ എന്ന നിലയില്‍ കാഴ്ച്ച വെയ്ക്കുന്നത്.കഴിഞ്ഞ വാരം മുതല്‍ കൂടുതല്‍ പേര്‍ കേരളാ ഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 പ്രോഗ്രാമിന്റെ ശ്രോതാക്കളായിട്ടുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച പ്രക്ഷേപണം ചെയ്ത കേരളാ ഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 പ്രോഗ്രാമിന്റെ ഫുള്‍ വേര്‍ഷന്‍ വീഡിയോ താഴെ കാണാം 

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ചയുമാണ് കേരളാ ഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 പ്രത്യേക പരിപാടിയായി അവതരിപ്പിക്കുന്നത്.ഗായകന്‍ കൂടിയായ ശ്യാം ഇസാദാണ് ഈ റേഡിയോ പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍.

ശ്യാം ഇസാദ്

ശ്യാം ഇസാദ്

 

അയര്‍ലണ്ടിലെ കലാകാരന്മാര്‍ക്ക് അഭിരുചികള്‍ പ്രയോജനപ്പെടുത്താനുള്ള സ്വന്തം ഇടമായി കേരളാ ഹൗസ് ലിഫി സൗണ്ട് എഫ് എം 96.4 പ്രോഗ്രാമിനെ മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ശ്യാം ഇസാദ് പറയുന്നു.റേഡിയോ നാടകം,മറ്റു കലാ പരിപാടികളുടെ അവതരണം എന്നിവ വഴിയാണ് ഇത് സാധ്യമാക്കുക.ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാര്‍മേഴ്‌സ്‌ടൌണ്‍, ലെക്സ്ലിപ്, ക്ലോണ്ടാല്‍ക്കിന്‍, ബ്ലാഞ്ചാട്‌സ്‌ടൌണ്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്യുക. ഈ പ്രദേശത്തിന് പുറത്ത് ലോകമെമ്പാടും ഉള്ള ആളുകള്‍ക്ക്www.liffeysoundfm.ie സന്ദര്‍ശിച്ചാല്‍ പ്രോഗ്രാം ശ്രവിക്കാവുന്നതാണ്

Scroll To Top