Wednesday November 22, 2017
Latest Updates

ഈ മഴയും മഞ്ഞും മാറില്ലേ? അയര്‍ലണ്ടിലെ കുട്ടികള്‍ ചോദിക്കുന്നു (വീഡിയോ )

ഈ മഴയും മഞ്ഞും മാറില്ലേ? അയര്‍ലണ്ടിലെ കുട്ടികള്‍ ചോദിക്കുന്നു (വീഡിയോ )

ഡബ്ലിന്‍:അയര്‍ലണ്ടിലെ കാലാവസ്ഥ എന്നത്തെയും പോലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. അയര്‍ലണ്ടിലെ കുട്ടികള്‍ പറയുന്നത് പോലെ തണുപ്പും മഴയും ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രം താല്‍പര്യമുണ്ടാകുന്ന തരത്തിലുള്ള കാലാവസ്ഥയിലേക്ക് രാജ്യം തിരികെ പോകുന്നു.

ഇന്നലെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും കനത്ത മഴയാണ് പെയ്തിറങ്ങിയത്.ചില കൌണ്ടികളില്‍ മഞ്ഞു വീഴ്ച്ചയും ശക്തമായിരുന്നു.

മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ന് രാത്രിയും കാലാവസ്ഥ പൂജ്യം മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാം. ചില സ്ഥലങ്ങളില്‍ മഞ്ഞു വീഴ്ചയും ഉണ്ടായേക്കാം. ഇന്ന് പകല്‍ രാജ്യമൊട്ടാകെ പൊതുവെ കാറ്റും മഴയും ഉണ്ടായേക്കാം എന്നും പ്രവചനമുണ്ട്.ഡബ്ലിന്‍ മേഖല, ഈസ്റ്റ് മണ്‍സ്റ്റര്‍ ഭാഗങ്ങളില്‍ വൈകുന്നേരങ്ങളില്‍ ചെറിയ രീതിയില്‍ വെയില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Scroll To Top