Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരു ദിവസത്തിനിടെ മാറി മാറി വന്നത് നാല് കാലാവസ്ഥകള്‍!ഇന്നും മഴ

അയര്‍ലണ്ടില്‍ ഒരു ദിവസത്തിനിടെ മാറി മാറി വന്നത് നാല് കാലാവസ്ഥകള്‍!ഇന്നും മഴ

അഞ്ചു മിനുട്ടിനിടെ ലോംഗ്‌ഫോര്‍ഡില്‍ നിന്നുമെടുത്ത വിവിധ ഫോട്ടോകള്‍  ഫോര്‍ഡ്:അയര്‍ലണ്ടിന്റെ കാലാവസ്ഥ പ്രവചനാതീതമായി തുടരുന്നു. ഇന്നലെ മാത്രം നാല് വ്യത്യസ്ത കാലാവസ്ഥകളാണ് രാജ്യത്ത് അനുഭവപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് ലോങ്‌ഫോര്‍ഡ് ടൗണില്‍ നിന്നുമെടുത്ത മൂന്ന് ഫോട്ടോകളില്‍ മൂന്ന് തരം കാലാവസ്ഥയാണ് കാണാന്‍ കഴിഞ്ഞത്. ഇവയാകട്ടെ വെറും അഞ്ച് മിനിറ്റിനുള്ളില്‍ എടുത്തതും.
ലോങ്‌ഫോര്‍ഡില്‍ ഏതാനും മണിക്കൂറുകള്‍ക്കിടെ ശക്തമായ മഴയും, മഞ്ഞുവീഴ്ചയും, ശക്തമായ കാറ്റും ഉണ്ടായി.
വടക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ പ്രദേശങ്ങളിലും ഇന്ന് മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ രാജ്യത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമായിട്ടുണ്ട്.
കോര്‍ക്ക്
വേലിയേറ്റം കാരണം വെസ്റ്റ് കോര്‍ക്കിലെ സ്‌കിബെറീനില്‍ വെള്ളപ്പൊക്കം ഉണ്ടായി. തുടര്‍ന്ന് ബ്രിഡ്ജ് സ്ട്രീറ്റ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഈ പ്രദേശത്തുകൂടി വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ഗാര്‍ഡ അറിയിച്ചു.

കോര്‍ക്ക് നഗരമാവട്ടെ വെള്ളപ്പൊക്കത്തിലാണ്.

Scroll To Top