Wednesday January 25, 2017
Latest Updates

നാം ഒരു ദിവസം പാഴാക്കുന്നത് 46 മില്യന്‍ ലിറ്റര്‍ ജലം!

നാം ഒരു ദിവസം പാഴാക്കുന്നത് 46 മില്യന്‍ ലിറ്റര്‍ ജലം!

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കിയിരിക്കുന്ന 30,000 പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടെന്ന് ഐറിഷ് വാട്ടര്‍. ഇതുവഴിയായി ഇവര്‍ ഓരോ ദിവസവും പാഴാക്കി കളയുന്നത് 46 മില്യണ്‍ ലിറ്റര്‍ ജലമാണ്. 18 ഒളിംബിക് സൈസ് സ്വിമ്മിംഗ് പൂളുകള്‍ നിറയ്ക്കാനുള്ള വെള്ളം കസ്റ്റമേഴ്‌സ് പാഴാക്കി കളയുന്നുണ്ടെന്നാണ് ഐറിഷ് വാട്ടര്‍ പറയുന്നത്.

നിലവില്‍ ഐറിഷ് വാട്ടര്‍ പരിശോധന നടത്തിയ ഏഴു ശതമാനം മീറ്ററുകളിലും ഇതുവരെ ലീക്ക് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റമേഴ്‌സിന്റെ വീടിനുള്ളിലോ ടോയ്‌ലറ്റുകളിലോ ഉണ്ടാകുന്ന ചോര്‍ച്ചയെ തുടര്‍ന്നാണ് ഇത്രയധികം വെള്ളം നഷ്ടപ്പെട്ടു പോകുന്നത്. ഏതെങ്കിലും പൈപ്പുകളില്‍ ലീക്കുണ്ടെങ്കില്‍ അത് ഐറിഷ് വാട്ടറിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് കത്തയക്കുകയാണ് ഐറിഷ് വാട്ടര്‍.

ഉപയോക്താവിന്റെ വീട്ടുവളപ്പിനുള്ളിലാണെങ്കില്‍ അറ്റകുറ്റ പണികള്‍ക്ക് അവര്‍ തന്നെ പണം മുടക്കണം. ഉപയോക്താവിന്റെ വീടിനു പുറത്താണെങ്കില്‍ ആദ്യത്തെ തവണ ഐറിഷ് വാട്ടര്‍ സൗജന്യമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് കൊടുക്കും. കൂടുതല്‍ ലീക്കുള്ള പൈപ്പുകള്‍ കണ്ടെത്തി ആദ്യം അറ്റകുറ്റപ്പണി
നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഐറിഷ് വാട്ടര്‍ പറഞ്ഞു.

Scroll To Top