Thursday December 08, 2016
Latest Updates

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി

ഡബ്ലിന്‍: ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെയാണ് നീട്ടി നല്‍കിയത്. നേരത്തെ ഒക്ടോബര്‍ 31 ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് നവംബര്‍ 30 വരെ നീട്ടി നല്‍കിയത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയതോടെ ഐറിഷ് വാട്ടറില്‍ നിന്നുള്ള ആദ്യ ബില്‍ ജനുവരി അവസാനത്തോടെയേ വരൂ. ഐറിഷ് വാട്ടറില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കമ്മീഷന്‍ ഫോര്‍ എനര്‍ജി റെഗുലേഷനാണ് തീയതി നീട്ടി നല്‍കിയത്. 

സമയപരിധി നീട്ടിയത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഇ.ആര്‍ വക്താവ് പറഞ്ഞു. ക്രിസ്തുമസ് കഴിയുന്നതോടെ ആദ്യ ജലനിരക്ക് അടയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാകും. അതിനിടെ എല്ലാ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നത് വരെ നിശ്ചിത ജലനിരക്ക് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തിയാല്‍ ജലനിരക്ക് 215 യൂറോയില്‍ താഴെ മാത്രമേ വരൂ എന്നാണു സൂചന. 

ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിയതും നിശ്ചിത നിരക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതും. നിശ്ചിത നിരക്ക് 215 യൂറോയില്‍ താഴെ മാത്രമേ വരൂ. അതേസമയം ടാക്‌സ് ക്രെഡിറ്റും മറ്റും അലവന്‍സുകള്‍ക്കും അര്‍ഹതയുള്ളവര്‍ക്കും ജലനിരക്ക് 200 യൂറോയില്‍ താഴെയാകും

Scroll To Top