Saturday July 22, 2017
Latest Updates

നിങ്ങള്‍ക്ക് ലഭിച്ച വാട്ടര്‍ ബില്‍ പരിശോധിച്ചോ?തെറ്റുണ്ടാവുമെന്ന് ഐറിഷ് വാട്ടറും

നിങ്ങള്‍ക്ക് ലഭിച്ച വാട്ടര്‍ ബില്‍ പരിശോധിച്ചോ?തെറ്റുണ്ടാവുമെന്ന് ഐറിഷ് വാട്ടറും

ഡബ്ലിന്‍:നിങ്ങള്‍ക്ക് ലഭിച്ച വാട്ടര്‍ ബില്‍ പരിശോധിച്ചോ ?വാട്ടര്‍ മീറ്ററുകളും ഉപഭോക്താക്കളുടെ വീട് അഡ്രസും ഒത്തു നോക്കാന്‍ കഴിയാത്തതു മൂലം ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നത് തെറ്റായ വാട്ടര്‍ ബില്ലാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഉപഭോഗം ഒത്തുനോക്കാന്‍ കഴിയാത്തതിനാല്‍ നിശ്ചിത നിരക്കുകള്‍ അനുസരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും വട്ടര്‍ ബില്ലുകള്‍ അയക്കുകയാണ് ഐറിഷ് വാട്ടര്‍ ചെയ്യുന്നത്. രണ്ടു മുതിര്‍ന്നവരുള്ള കുടുംബത്തിന് 65 യൂറോ, ഒരു മുതിന്നയാള്‍ മാത്രമുള്ള കുടുംബത്തിന് 40 യൂറോ എന്നിങ്ങനെയാണ് നിശ്ചിതനിരക്കുകള്‍. ഉപഭോഗത്തേക്കാള്‍ കൂടുതലായി ഭീമമായ ബില്ലുകള്‍ ലഭിക്കുന്നുവെന്ന് ഉപഭോക്താക്കള്‍ വ്യാപകമായി പരാതിപ്പെട്ടതോടെയാണ് സംഗതി പുറത്താവുന്നത്.കിട്ടിയിരിക്കുന്ന അഡ്രസില്‍ എത്ര പേര്‍ ഉണ്ടെന്നറിയാതെ ഉദ്ദേശം വെച്ചാണ് ഒട്ടേറെ ബില്ലുകള്‍ അയച്ചിരിക്കുന്നത് എന്നാണു പുതിയ വെളിപ്പെടുത്തല്‍.ബില്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് ഉപഭോക്താക്കളുടെ ഉത്തരവാദിത്വമാണ് എന്നാണ് ഐറിഷ് വാട്ടര്‍ പറയുന്നു.

എന്നാല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ വാട്ടര്‍ മീറ്ററുകള്‍ വീട്ടഡ്രസുമായി ഒത്തുനോക്കുന്നതിന് ഐറിഷ് വാട്ടറിനെ സഹായിക്കുകയും, തങ്ങള്‍ കുറഞ്ഞ ഉപഭോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന് തെളിയിക്കുകയും ചെയ്യുകയാണെങ്കില്‍ അധികമായി അടച്ച തുക അവരവരുടെ അക്കൌണ്ടില്‍ മടക്കി നല്‍കുമെന്ന് ഐറിഷ് വാട്ടര്‍ വക്താവ് അറിയിച്ചു.ഇതുവരെ അയച്ച 1.7 മില്യണ്‍ ബില്ലുകളില്‍ ഒരു ലക്ഷത്തോളം ബില്ലുകള്‍ ഉപഭോഗം കണക്കാക്കുന്നതിനു പകരം നിശ്ചിത നിരക്കുകള്‍ അനുസരിച്ച് അയക്കപ്പെട്ടവയാണ്.

Scroll To Top