Wednesday December 07, 2016
Latest Updates

ഐറീഷ് വാട്ടര്‍ അടുത്ത വര്‍ഷം മുതല്‍ അപ്പാര്‍ട്ട്‌മെന്റുകളിലും മീറ്ററുകള്‍ സ്ഥാപിക്കും 

ഐറീഷ് വാട്ടര്‍ അടുത്ത വര്‍ഷം മുതല്‍ അപ്പാര്‍ട്ട്‌മെന്റുകളിലും മീറ്ററുകള്‍ സ്ഥാപിക്കും 

ഡബ്ലിന്‍:അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളത്തിന്റെ ഉപഭോഗം അറിയാനായി അടുത്ത വര്‍ഷം മുതല്‍ മീറ്ററിംഗ് സംവിധാനമൊരുക്കാനുള്ള തയാറെടുപ്പിലാണ് ഐറിഷ് വാട്ടര്‍. മീറ്ററിംഗ് സംവിധാനം എങ്ങനെ നടപ്പിലാക്കുമെന്നതിനെ കുറിച്ച് ചര്‍ച്ച തുടരുകയാണ്.ഒരു വിഭാഗം അപ്പാര്‍ട്ട്‌മെന്റുകളില്‍ നിലവിലെ രീതിയിലുള്ള മീറ്ററിംഗ് സംവിധാനം 2016 അവസാനത്തില്‍ അവസാനിക്കും. അതിനു ശേഷം പുതിയ രീതിയിലുള്ള മീറ്ററിംഗ് സംവിധാനം പ്രാബല്യത്തിലാകും.

അപ്പാര്‍ട്ടമെന്റുകളില്‍ വെള്ളത്തിന്റെ ഉപഭോഗം ്അളക്കാത്തതിനാല്‍ കുറഞ്ഞ ഉപഭോഗക്കാര്‍ക്കും നിശ്ചിത തുക അടയ്‌ക്കേണ്ടതായി വരുന്നതായി കമ്പനി ചൂണ്ടിക്കാട്ടി. കുറഞ്ഞ ഉപഭോഗക്കാര്‍ക്ക് ഡിസ്‌കൗണ്ട് നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 
ജലവിതര സേവന സംവിധാനത്തിനു മേല്‍നോട്ടം വഹിക്കുന്ന എനര്‍ജി റഗുലേഷന്‍ കമ്മീന്‍ ജല ഉപഭോക്താക്കളുടെ മീറ്ററിംഗ് സംവിധാനത്തില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്തണമെന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

സെപ്റ്റംബറിലെ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ ആകെ 7,55,000 മീറ്ററുകള്‍ ഐറിഷ് വാട്ടര്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്.

Scroll To Top