Wednesday December 07, 2016
Latest Updates

വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം,ഐറിഷ് വാട്ടര്‍ വീണ്ടും പ്രതിസന്ധിയില്‍ 

വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം,ഐറിഷ് വാട്ടര്‍ വീണ്ടും പ്രതിസന്ധിയില്‍ 

ഡബ്ലിന്‍ :ഐറിഷ് വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഏറ്റെടുത്തിരുന്ന കമ്പനി അവരുടെ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച്ച മുതല്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു.ഇതോടെ ഐറിഷ് വാട്ടര്‍ വീണ്ടും പ്രതിസന്ധിയില്‍ ആകുമെന്നാണ് സൂചനകള്‍.വാട്ടര്‍ മീറ്ററുകള്‍ മുഴുവന്‍ വീടുകളിലും ഘടിപ്പിച്ച ശേഷം ബില്‍ തുകകള്‍ ക്രമീകരിക്കാനുള്ള ഐറിഷ് വാട്ടറിന്റെ പദ്ധതി നീളും.

ജല നിരക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെയുള്ള ജനകീയ സമരങ്ങള്‍ മൂലം മുമ്പ് നിശ്ചയിച്ചിരുന്ന കാലാവധിയ്ക്കുള്ളില്‍ വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കാനാവാഞ്ഞതിനാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയ്ക്ക് സാമ്പത്തിക നഷ്ട്ടമുണ്ടായത് മൂലമാണ് പണികള്‍ നിരത്തി വെയ്ക്കുന്നതെന്ന് ജോലി ഏറ്റെടുത്ത മുഖ്യ കോണ്‍ട്രാക്ട്ടിംഗ് കമ്പനിയായ ജി എം സി സിയറ വെളിപ്പെടുത്തി.

വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കാനെത്തുന്ന ജീവനക്കാരും, ജലനിരക്കിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രക്ഷോഭകരും തമ്മില്‍ ഡബ്ലിനില്‍ സ്ഥിരമായി തര്‍ക്കങ്ങളും,സംഘര്‍ഷങ്ങളും പതിവായിരുന്നു.ഇതേ തുടര്‍ന്ന് ജീവനക്കാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ തുക ചിലവഴിക്കാനും കോണ്‍റ്റ്രാക്ട്ടിംഗ് കമ്പനികള്‍ നിര്‍ബ്ബന്ധിതരായിരുന്നു. 

എന്നാല്‍ വാട്ടര്‍ ഘടിപ്പിക്കുന്ന ജോലികള്‍ തുടരാന്‍ ശ്രമിക്കുമെന്ന് ഐറിഷ് വാട്ടര്‍ അധികൃതര്‍ സൂചിപ്പിച്ചു.

Scroll To Top