Saturday December 03, 2016
Latest Updates

100 യൂറോയുടെ വാട്ടര്‍ ഗ്രാന്റിന് അപേക്ഷ കൊടുത്തോ?കൂടുതല്‍ ഉപഭോക്താക്കള്‍ക്കും ഗ്രാന്റും വേണ്ടെന്ന് കണ്ടെത്തല്‍ 

100 യൂറോയുടെ വാട്ടര്‍ ഗ്രാന്റിന് അപേക്ഷ കൊടുത്തോ?കൂടുതല്‍ ഉപഭോക്താക്കള്‍ക്കും ഗ്രാന്റും വേണ്ടെന്ന് കണ്ടെത്തല്‍ 

ഡബ്ലിന്‍:ഐറിഷ് വാട്ടര്‍ ഉപഭോക്തക്കള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 യൂറോയുടെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ ഗ്രാന്റിനും ആവശ്യക്കാര്‍ മുമ്പോട്ട് വരുന്നില്ലെന്ന് കണ്ടെത്തല്‍.വാട്ടര്‍ ഉപഭോക്താകളില്‍ ആറിലൊന്നു പേര്‍ മാത്രമാണ് ഗ്രാന്റിന് അപേക്ഷിച്ചത്.ഗ്രാന്റ് വാങ്ങിയാല്‍ വാട്ടര്‍ ചാര്‍ജ് അടയ്‌ക്കേണ്ടി വരുമെന്ന ഭീതിയാവാം ഇതിനു കാരണം എന്നാണ് വിദഗ്ദര്‍ പറയുന്നത്.ഉപഭോക്താക്കളില്‍ 40 ശതമാനം പേര്‍ മാത്രമാണ് ഇതേ വരെ ബില്‍ അടച്ചിട്ടുള്ളത് 

100 യൂറോ വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റായി ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ എത്രയും വേഗം അപേക്ഷിക്കണം എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. ജൂണ്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ അപേക്ഷ നല്‍കാന്‍ ക്ഷണിച്ചു കൊണ്ട് ബന്ധപ്പെട്ടുന്ന നടപടികളുടെ ഭാഗമായി 770,000 കത്തുകള്‍ ഇതുവരെ ഡിപ്പാര്‍ട്ട്‌മെന്റ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ 159,500 അപേ്ക്ഷകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്.

അര്‍ഹരായവര്‍ എത്രയും വേഗം അപേക്ഷിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.പോസ്റ്റില്‍ മാത്രമല്ല,ഫോണ്‍ മുഖേനെയും അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അപേക്ഷിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 8 ന് അവസാനിക്കും. ഈ മാസം പകുതി മുതല്‍ പണം നല്‍കിത്തുടങ്ങും. 

Scroll To Top