Friday December 09, 2016
Latest Updates

ജനം വാട്ടര്‍ ബില്‍ അടയ്ക്കുന്നില്ല,കണക്ക് പുറത്തു വിടാനാവാതെ ഐറിഷ് വാട്ടര്‍,ജനകീയ സമരം ഫലം നേടുന്നുവെന്ന് പോള്‍ മര്‍ഫി 

ജനം വാട്ടര്‍ ബില്‍ അടയ്ക്കുന്നില്ല,കണക്ക് പുറത്തു വിടാനാവാതെ ഐറിഷ് വാട്ടര്‍,ജനകീയ സമരം ഫലം നേടുന്നുവെന്ന് പോള്‍ മര്‍ഫി 

ഡബ്ലിന്‍ :ഏപ്രില്‍ 1 മുതല്‍ വാട്ടര്‍ ബില്ലുകള്‍ ജനങ്ങള്‍ക്ക് അയച്ചു തുടങ്ങിയിട്ടും ഇതേ വരെ നാമമാത്രമായവര്‍ മാത്രമാണ് ബില്‍ തുക അടച്ചതെന്ന് സൂചനകള്‍.വാട്ടര്‍ ബില്‍ അടയ്ക്കാതെ അയര്‍ലണ്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരിനെതിരെ നിലകൊള്ളൂകയാണ് എന്നതാണ് വിലയിരുത്തപ്പെടുന്നത്. 
എത്രയാളുകള്‍ ഇതുവരെ വാട്ടര്‍ബില്ലുകള്‍ അടച്ചുവെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാതെ ഐറിഷ് വാട്ടര്‍ പ്രതിസന്ധിയില്‍ പെടുന്നതാണ് ഇന്നലെ രാജ്യം കണ്ടത്.. എട്ട് ആഴ്ച്ചകള്‍ നീണ്ട ബില്ലിങ്ങ് സൈക്കിളിന്റെ മധ്യത്തിലായതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നാണ് പ്രതികരണം. ഇതേ ചൊല്ലി ഇന്നലെ സോഷ്യലിസ്റ്റ് റ്റിഡി പോള്‍ മര്‍ഫിയും പ്രധാനമന്ത്രി എന്‍ഡ കെന്നിയും തമ്മില്‍ വിഷയത്തില്‍ വാക്കേറ്റമുണ്ടായതു മൂലം സഭ രണ്ടു തവണ നിര്‍ത്തിവച്ചിരുന്നു.

പിന്നീട് മര്‍ഫി ലീന്‍സ്റ്റര്‍ ഹൌസില്‍ വച്ച് ഐറിഷ് വാട്ടര്‍ ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തിയെങ്കിലും കണക്കുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നു. ഈ അവസരതില്‍ കണക്കുകള്‍ നല്‍കുന്നത് സര്‍ക്കാറിന് ഗുണകരമാവില്ല എന്നതു കൊണ്ടാണ് കണക്കുകള്‍ വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതെന്ന് മര്‍ഫി ആരോപിച്ചു. വാട്ടര്‍ ബില്ലുകള്‍ അടക്കാന്‍ വിസമ്മതിച്ചു കൊണ്ടുള്ള സമരാഹ്വാനം കൊടുമ്പിരി കൊള്ളുമ്പോള്‍ കൂടുതല്‍ ആളുകള്‍ ബില്ലുകള്‍ അടക്കാന്‍ ബാക്കിയുണ്ടെന്ന രീതിയില്‍ കണക്കുകള്‍ പുറത്തുവരുന്നത് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ സൂചകമായി കണക്കാക്കപ്പെട്ടേക്കാം.ജനങ്ങളുടെ സമരത്തെ ആര്‍ക്കും തോല്പ്പിക്കാന്‍ ആവില്ല.’മര്‍ഫി പറഞ്ഞു 
ജൂലൈ അവസാനത്തോടെ കണക്കുകള്‍ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്. ഈ ബില്ലിങ്ങ് സൈക്കിളില്‍ തന്നെ ചില ബില്ലുകള്‍ വീണ്ടും അയക്കപ്പെടുകയും ചിലവ റദ്ദാക്കപ്പെടുകയും ചെയ്യുമെന്ന് ഐറിഷ് വാട്ടര്‍ പ്രതികരിച്ചു

Scroll To Top