Tuesday December 06, 2016
Latest Updates

ഐറിഷ് സര്‍ക്കാരിന്റെ വ്യാപാര പ്രതിനിധി സംഘം ഇന്ത്യയിലെത്തി ,എയര്‍ ഇന്ത്യയെ അയര്‍ലണ്ടിലെത്തിക്കാനുള്ള ചര്‍ച്ചയും പ്രധാന അജണ്ടയില്‍,ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി 100,000,000 യൂറോയാക്കി വര്‍ദ്ധിപ്പിക്കാനും പദ്ധതി

ഐറിഷ് സര്‍ക്കാരിന്റെ വ്യാപാര പ്രതിനിധി സംഘം ഇന്ത്യയിലെത്തി ,എയര്‍ ഇന്ത്യയെ അയര്‍ലണ്ടിലെത്തിക്കാനുള്ള ചര്‍ച്ചയും പ്രധാന അജണ്ടയില്‍,ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി 100,000,000 യൂറോയാക്കി വര്‍ദ്ധിപ്പിക്കാനും പദ്ധതി

ഡബ്ലിന്‍:ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് ആന്‍ഡ് സ്മോള്‍ ബിസിനസ് മിനിസ്റ്റര്‍ പാറ്റ് ബ്രീന്‍ അഞ്ചു ദിവസത്തെ എന്റര്‍പ്രൈസ് അയര്‍ലണ്ട് ട്രേഡ് മിഷന്‍ ആരംഭിച്ചു. മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളാണ് മന്ത്രിയും സംഘവും സന്ദര്‍ശിക്കുക.

വ്യാപാരം, രാഷ്ട്രീയം, സാമ്പത്തികം, വാണിജ്യം എന്നീ മേഖലകളിലെല്ലാം ഇന്ത്യയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. അയര്‍ലണ്ടില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്ക് കയറ്റി അയയ്ക്കാനും, ഇന്ത്യന്‍ കമ്പനികളെ അയര്‍ലണ്ടില്‍ നിക്ഷേപം നടത്താനും പദ്ധതിയുടെ ഭാഗമായി പ്രേരിപ്പിക്കും. ബ്രെക്സിറ്റ് മൂലം നേരിടുന്ന ഭീഷണികളെ പുതിയ വിപണികള്‍ കണ്ടെത്തുന്നതിലൂടെ മറികടക്കുക എന്ന ഉദ്ദേശ്യവും ഇതിലുണ്ട്. 2020ഓടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി 100,000,000 യൂറോ ആക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഏവിയേഷന്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് ഹെല്‍ത്ത്, ഐസിടി ആന്‍ഡ് എജ്യുക്കേഷന്‍ എന്നീ മേഖലകളില്‍ നിന്നുള്ള 13 കമ്പനികളുടെ പ്രതിനിധികളും മന്ത്രിക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യ, വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും, ഐറിഷ് കമ്പനികള്‍ക്ക് ഇന്ത്യയുമായി മികച്ച് ബന്ധം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും മന്ത്രി ബ്രീന്‍ പറഞ്ഞു.

സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഏവിയേഷന്‍ മേഖലയിലെ സഹകരണം ഊര്‍ജിതമാക്കുവാനുള്ള ചര്‍ച്ചകളാണ് ഉള്ളത്.എയര്‍ ഇന്ത്യ സര്‍വീസുകള്‍ അയര്‍ലണ്ട് വഴി നടത്തുന്നതിനായി ഡബ്ലിന്‍ വിമാനത്താവളം ഉപയോഗിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ തുടങ്ങിവെച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇതില്‍ പ്രധാനം.എയര്‍ ഇന്ത്യക്കാരുടെ ഉന്നത ഉദ്യോഗസ്ഥരും വ്യോമയാന മന്ത്രിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.അയര്‍ലണ്ടില്‍ നിന്നും വ്യോമയാന ഉപകരണങ്ങള്‍ വാങ്ങിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയും ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നുണ്ട്.

Scroll To Top