Saturday December 10, 2016
Latest Updates

കച്ചവടക്കണ്ണിട്ട് ഐറിഷ് ടൂറിസം:സെയില്‍സ് മിഷനുമായി ഇന്ത്യയിലേയ്ക്ക്

കച്ചവടക്കണ്ണിട്ട് ഐറിഷ് ടൂറിസം:സെയില്‍സ് മിഷനുമായി ഇന്ത്യയിലേയ്ക്ക്

ഡബ്ലിന്‍:അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ ഇന്ത്യയിലേക്ക് കച്ചവടക്കണ്ണിട്ട് ഐറിഷ് ടൂറിസം. അയര്‍ലണ്ടിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റേക്കോര്‍ഡ് വളര്‍ച്ചയാണ് 2015ല്‍ ഉണ്ടായത്. ഇതോടെ ഈ വര്‍ഷം സെപ്റ്റംബറിനകം ഇന്ത്യാ സെയില്‍സ് മിഷന്‍ എന്ന പദ്ധതി നടപ്പക്കാന്‍ അയര്‍ലണ്ട് ടൂറിസം തീരുമാനിച്ചു.

10 മുതല്‍ 15 വരെ ഐറിഷ് കമ്പനികള്‍ ഇന്ത്യാ സെയില്‍സ് മിഷനില്‍ പങ്കെടുപ്പിക്കും. മുംബയെയും ഡല്‍ഹിയെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ടൂറിസം അയര്‍ലണ്ട് സിഇഒയുടെ നെയ്യാല്‍ ഗിബ്‌സണ്‍ പറഞ്ഞു. ഇത്തിഹാദ് ഏയര്‍വേയ്‌സിന്റെയും എമിറേറ്റ്‌സിന്റെയും 28 ഫ്‌ളൈറ്റുകള്‍ ആഴ്ചയില്‍ അയര്‍ലണ്ടില്‍ നിന്ന് മിഡില്‍ ഈസ്റ്റ് വഴി സര്‍വീസ് നടത്തുന്നുണ്ട്.ഗോള്‍ഫ്, ഔട്ട് ഡോര്‍ ബേസ് ചെയ്തുള്ള സാഹസിക യാത്രകള്‍ എന്നിവയെ പ്രമോട്ട് ചെയ്യുന്നതിനാണ് അയര്‍ലണ്ട് ടൂറിസം പ്രധാനമായും ശ്രദ്ധിക്കുന്നത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിനായി ബജറ്റില്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധനയാണ് ഉണ്ടായത്. കഴിച്ച വര്‍ഷംമാത്രം 25000 ഇന്ത്യക്കാരാണ് അയര്‍ലണ്ട് സന്ദര്‍ശിച്ചത്. വര്‍ഷം തോറും സന്ദര്‍ശകരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. അതുകൊണ്ടു തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കനാണ് തീരുമാനം. അയര്‍ലണ്ടിലെ ഏറ്റവും അധികം സാധ്യതകള്‍ ഉള്ള വ്യവസായമാണ് ടൂറിസം മേഖല.വികസന സാധ്യത ഏറെയുള്ള നിരവധി പദ്ധതികള്‍ രൂപപ്പെട്ടു വരുന്നുണ്ടെങ്കിലും നൂതനമായ പദ്ധതികള്‍ തീരെ കുറവാണ്.ഡബ്ലിന്‍ തിരക്കുള്ള തലസ്ഥാന നഗരിയില്‍ പോലും മികച്ച ഒരു ഫണ്‍ പാര്‍ക്കോ ആവശ്യത്തിന് ഹോട്ടലുകള്‍ പോലുംഇപ്പോള്‍ ലഭ്യമല്ല. ചെറിയ മുതല്‍ മുടക്കില്‍ വികസിപ്പിച്ചെടുക്കാവുന്ന ടൂറിസം പ്രോജക്റ്റുകള്‍ നടപ്പാക്കിയാല്‍ അയര്‍ലണ്ടിലുള്ള മലയാളി സമൂഹത്തില്‍ അടക്കമുള്ള സംരംഭകര്‍ക്ക് ജോലി സാധ്യതയും വരുമാന വര്‍ദ്ധനവും ഉണ്ടാക്കിയെടുക്കാന്‍ അവ വഴി സാധിക്കും

Scroll To Top