Wednesday August 23, 2017
Latest Updates

കളം മാറുന്നു ,ജനകീയ വോട്ടെടുപ്പില്‍ വരദ്കറെ പിന്നിലാക്കി കോവ്നെയ്ക്ക് ലീഡ്

കളം മാറുന്നു ,ജനകീയ വോട്ടെടുപ്പില്‍ വരദ്കറെ പിന്നിലാക്കി കോവ്നെയ്ക്ക് ലീഡ്

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ രാഷ്ട്രീയ അഭിപ്രായം മാറിമറയുന്നതായി സൂചന. നേതൃപോരാട്ടത്തിനിടയില്‍ നടന്ന ജനകീയ അഭിപ്രായ വോട്ടെടുപ്പില്‍ 48 ശതമാനം ഫിനഗല്‍ പാര്‍ടി അംഗങ്ങളും സൈമണ്‍കോവ്നെ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹിക്കുന്നതായി തെളിഞ്ഞു. 44 ശതമാനം പേരാണ് ലിയോ വരദ്കറെ തുണച്ചത്.എട്ടു ശതമാനം പേര്‍ പ്രതികരിച്ചില്ല.ഐറീഷ് ടൈസ് നടത്തിയ എംആര്‍ബിഐ അഭിപ്രായ വോട്ടെടുപ്പിലും കോവ്നെയ്ക്ക് അനുകൂലമാണ് വിധി.പൊതുവിഭാഗം വോട്ടര്‍മാരില്‍ 42 ശതമാനവും കോവ്നെയ്ക്കൊപ്പമാണ്.31 ശതമാനം വരദ്കറെ പിന്തുണച്ചപ്പോള്‍ 21 ശതമാനം പേര്‍ക്ക് ഉത്തരമുണ്ടായില്ല.

വലിയൊരു വിഭാഗം വോട്ടര്‍മാരാണ് കോവ്നെയെ തുണയ്ക്കുന്നത്.മൊത്തത്തില്‍ 56 ശതമാനം പേരും കോവ്നെ പിന്തുണക്കുന്നതായി പോഡ് കാസ്റ്റില്‍ തെളിഞ്ഞു. കര്‍ഷകര്‍,കോന്നാക്ട്-അള്‍സ്ടര്‍,മണ്‍സ്റ്റര്‍ എന്നിവിടങ്ങളിലെ പഴയ ആളുകളും ഇടത്തരക്കാരുമാണ് കോവ്നെയുടെ ഭരണം ആഗ്രഹിക്കുന്നത്. ഡബ്ലിനിലും ലെയ്ന്‍സ്റ്ററിലും 44 ശതമാനം പേര്‍ വരദ്കറെ പിന്തുണ അറിയിക്കുന്നു.

പാര്‍ടി അംഗങ്ങളെ അവഗണിച്ചുകൊണ്ടാണ് ടിഡിമാര്‍ വരദ്കര്‍ക്കൊപ്പം നില്‍ക്കുന്നതെന്ന് കോവ്നെ ക്യാംപ് ആക്ഷേപമുന്നയിച്ചു.ഇതോടെ വരദ്കര്‍ക്കൊപ്പമുള്ള ചിലര്‍ കളം മാറിച്ചവിട്ടുന്നതായും റിപോര്‍ടുണ്ട്.

എന്നിരുന്നാലും ഐറീഷ് ടൈംസ് നടത്തിയ ട്രാക്കര്‍ ഓഫ് സപ്പോര്‍ട് ഇന്‍ ദി ലീഡര്‍ഷിപ്പ് കാംപെയ്നില്‍ വരദ്കര്‍ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന.45 ശതമാനം ഫെനഗല്‍ വോട്ടുകള്‍ ഇദ്ദേഹത്തിനു വീഴുമെന്നാണ് പ്രവചനം.

സാധാരണക്കാരുമായി ബന്ധമുണ്ടെന്നതാണ് കോവ്നെയുടെ ഹൈലൈറ്റ്സായി വോട്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ഥമായ മാറ്റത്തിനുള്ള ‘തന്ത്രങ്ങളാണ് വരദ്കറെ തുണയ്ക്കുന്നതെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.ചൊവ്വ ,ബുധന്‍ ദിവസങ്ങളിലാണ് അഭിപ്രായവോട്ടെടുപ്പ് നടത്തിയത്.

15നും അതിനുമുകളിലും പായമുള്ള 1200 വോട്ടര്‍മാരിലാണ് സര്‍വെ നടത്തിയത്.എല്ലാ മണ്ഡലങ്ങളിലും 100 കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുമായി അഭിമുഖങ്ങളും ഇതിനായി നടത്തി.വോട്ടെടുപ്പില്‍ തെറ്റ് വരാനുള്ള സാധ്യത 2.8ശതമാനമാണെന്നും വിലയിരുത്തുന്നു.

ജനകീയ വോട്ടെടുപ്പില്‍ വലിയ കാര്യമൊന്നും ഇല്ലെന്നും യഥാര്‍ഥ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട ടിഡിമാരും,കൗണ്‍സിലര്‍മാരും,പാര്‍ട്ടി അംഗങ്ങളും ഇപ്പോഴും വരദ്കറോട് ഒപ്പമാണെന്നുമാണ് വരദ്കര്‍ പക്ഷം അവകാശപ്പെടുന്നത്.

Scroll To Top