Tuesday December 06, 2016
Latest Updates

ഐറിഷ് ടൈംസ് ഓണ്‍ ലൈനില്‍ വായിക്കണമെങ്കില്‍ ഇനി മാസം 12 യൂറോ വരിസംഖ്യ കൊടുക്കണം 

ഐറിഷ് ടൈംസ് ഓണ്‍ ലൈനില്‍ വായിക്കണമെങ്കില്‍ ഇനി മാസം 12 യൂറോ വരിസംഖ്യ കൊടുക്കണം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഐറിഷ് ടൈംസ് തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത വായിക്കുന്നവരില്‍ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.ഫെബ്രുവരി 23 മുതല്‍ ഐറിഷ് ടൈംസ് ഓണ്‍ ലൈനില്‍ വായിക്കുന്നതിന് മാസം ചുരുങ്ങിയത് 12 യൂറോ മുടക്കേണ്ടി വരും. ജനുവരി മുതല്‍ വായനക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള ആലോചന ഫെബ്രുവരിയിലേയ്ക്ക് മാറ്റുകയായിരുന്നു.വായനക്കാരില്‍ നിന്ന് ഒരു നിശ്ചിത നിരക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഏര്‍പ്പെടുത്താതെ പത്രത്തിന് സുഗമമായി മുമ്പോട്ടു പോകാനാവില്ലെന്ന് ഐറിഷ് ടൈംസ് എംഡി ലിയാം പറഞ്ഞു.സണ്ടേ ടൈംസ് വായിക്കുന്നതിലേയ്ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരും.പ്രിന്റ് പത്രത്തിന്റെ അതെ മോഡലില്‍ ഓണ്‍ ലൈനില്‍ ലഭ്യമാകുന്ന പതിപ്പിനും 

ഐറിഷ് ടൈംസ് സബ്സ്സ്‌ക്രിപ്ഷന്‍ ഫീസ് ബാധകമാകുന്നതിന് മുന്‍പ് ആഴ്ച്ചയില്‍ 10 വാര്‍ത്തകള്‍ സൗജന്യമായി വായിക്കാന്‍ അനുവദിക്കും. അതായത് സൗജന്യ വായനയുടെ പരിധി കഴിഞ്ഞു വായിക്കുന്ന കണ്ടന്റുകള്‍ക്ക് മാത്രമേ പണം ഈടാക്കൂ. 

വെബ്‌സൈറ്റിലെ കണ്ടന്റുകളില്‍ നിന്ന് കൂടി റവന്യു കണ്ടെത്താനുള്ള ശ്രമമാണ് ഇതെന്നും ലിയാം വ്യക്തമാക്കി. നിലവില്‍ വെബ്‌സൈറ്റുകള്‍ക്ക് പരസ്യവരുമാനം മാത്രമാണ് ലഭിക്കുന്നത്. സൈറ്റുകളിലെ കണ്ടന്റുകള്‍ സൌജന്യമായാണ് എല്ലാ പത്രങ്ങളും നല്‍കുന്നത്.എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ്,ഫിനാന്‍ഷ്യല്‍ ടൈംസ്,ഡെയിലി ടെലഗ്രാഫ് തുടങ്ങിയ നിരവധി പത്രങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷന്‍ വായിക്കണമെങ്കില്‍ ഇപ്പോള്‍ തന്നെ പണം ഈടാക്കേണ്ടതുണ്ട്.മലയാളത്തില്‍ നിന്നടക്കമുള്ള ഇന്ത്യയിലെ ചില പത്രങ്ങളും ഓണ്‍ ലൈന്‍ വായനക്കാരില്‍ നിന്നും വരിസംഖ്യയീടാക്കാന്‍ ആലോചിക്കുന്നുണ്ട്. 

ഐറിഷ് ടൈംസ്.കൂടാതെ ഐറിഷ് എക്‌സാമിനര്‍ ഈവനിംഗ് എക്കോ തുടങ്ങിയ പത്രങ്ങളും തോമസ് ക്രോസ്ബി ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് 

Scroll To Top