Monday July 24, 2017
Latest Updates

ഫോണില്‍ ജീവിതം കഴിക്കുന്ന അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ !

ഫോണില്‍ ജീവിതം കഴിക്കുന്ന അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ !

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പകുതിയും സ്മാര്‍ട് ഫോണ്‍ അടിമകളെന്ന് സര്‍വെ.സര്‍വേയില്‍ പങ്കെടുത്ത ഐറീഷ് ഹയര്‍സെക്കന്‍ഡറി കുട്ടികളില്‍ ഒമ്പത് ശതമാനവും ഡേറ്റിങ് സൈന്‍അപ് നടത്തി എന്തിനും ‘ഇന്ധനം’ നിറച്ചിരിക്കുന്നവരാണെന്നും സ്റ്റഡി ക്ലിക്സ് നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നു!

സ്നാപ് ചാറ്റാണ് കൗമാരക്കാരുടെ ഇഷ്ട സോഷ്യല്‍ മീഡിയ.91ശതമാനം പേരും സ്നാപ് ചാറ്റിങ്ങിലുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 84 ശതമാനവും ഫേസ്ബുക്കില്‍ 80ശതമാനവും ജീവിതം ‘ഹോമിക്കുന്നു ‘.ട്വിറ്ററിനോടുള്ള കമ്പം കുറഞ്ഞു (42ശതമാനം).ഒരു കാര്യം ഉറപ്പിക്കാം,മൂന്നില്‍ രണ്ട് കൗമാരക്കാരും അവരുടെ സ്മാര്‍ട് ഫോണില്‍ ‘അസ്വസ്ഥരാണ്’.

സര്‍വെയിലെ മറ്റു ചില വെളിപ്പെടുത്തലുകള്‍ കൂടിയിതാ: ആറാം ക്ലാസ് വിദ്യാര്‍ഥിനികളില്‍ പകുതിയിലേറെപ്പേര്‍(53ശതമാനം) പി.ഇ. ക്ലാസുകളില്‍ പങ്കെടുക്കാറില്ല.

മാത്രമല്ല 76ശതമാനം കൗമാരക്കാരും കോളജ് വിട്ടാലുടന്‍ വിദ്യാഭ്യാസസ വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറെടുത്തവരുമാണ്.150-170യൂറോ വീതം വരെയൊക്കെ തിരിച്ചടയ്ക്കുന്നതിനു ബുദ്ധിമുട്ടില്ലാത്തവരാണ് 39 ശതമാനംപേര്‍.

71 ശതമാനം പേരും യുഎസ് പ്രസിഡണ്ട് ട്രംപ് അയര്‍ലണ്ടിലെത്തുന്നതിനെ ഇഷ്ടപ്പെടുന്നില്ല.76ശതമാനവും ഐക്യ അയര്‍ലണ്ട് ആഗ്രഹിക്കുന്നു.73 ശതമാനവും ഗാര്‍ഡയെ വിശ്വസിക്കുന്നവരാണ്.

സര്‍വെയില്‍ സംബന്ധിച്ച 2623 വിദ്യാര്‍ഥികളില്‍ 69 ശതമാനം പെണ്‍കുട്ടികളും ബാക്കി 31 ശതമാനം ആണ്‍കുട്ടികളുമാണ്.ഇവരില്‍ ഏകദേശം പകുതിയോളം (46ശതമാനം)ലിവിംഗ് സെര്‍ട്ടുകാരാണ്.18ശതമാനം അഞ്ചാംക്ലാസുകാരും 24 ശതമാനം ജൂണിയര്‍ സെര്‍ട്ടുകാരുമാണ്.

Scroll To Top