Sunday December 04, 2016
Latest Updates

ടാലക്കാര്‍ക്ക് കോഴിക്കോട്ട്കാരുടെ ഗംഭീര സ്വീകരണം:ബിരിയാണിയുടെ കരുത്തില്‍ കിരീടം അയര്‍ലണ്ടിലേയ്ക്ക് വരുമോ ?

ടാലക്കാര്‍ക്ക് കോഴിക്കോട്ട്കാരുടെ ഗംഭീര സ്വീകരണം:ബിരിയാണിയുടെ കരുത്തില്‍ കിരീടം അയര്‍ലണ്ടിലേയ്ക്ക് വരുമോ ?

കോഴിക്കോട് :കേരളത്തില്‍ ആദ്യമായി കളിക്കാന്‍ എത്തിയതിന്റെ ആവേശത്തിലാണ് ഡബ്ലിനിലെ ടാലയില്‍ നിന്നുള്ള ഷാംറോക്ക് റോവേഴ്‌സ്.അച്ചടക്കത്തിന്റെ കരുത്തില്‍ വിജയം കൈയ്യെത്തിപിടിയ്ക്കാനുള്ള ഡബ്ലിന്‍കാരുടെ തീര്‍ച്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തന്നെ തുടങ്ങിയിരുന്നു.ഒന്നാം തിയതി രാവിലെ 6 മണിക്ക് എയര്‍പോര്‍ട്ടില്‍ ക്രുത്യമെത്തണമെന്നുള്ള മുന്നറിയിപ്പ് ലംഘിച്ച ടീമംഗം ജരാത് മാക് ഫ്രാത്തിയ്ക്ക് ആദ്യ പിഴ ശിക്ഷ കിട്ടി.വൈകിയെത്തിയതിന് 10 യൂറോ പിഴ.സ്‌കിപ്പര്‍ സ്റ്റീഫന്‍ മക് ഫില്ലിനായിരുന്നു രണ്ടാമത്തെ പിഴ.തെറ്റായ ട്രാക്ക് സ്യൂട്ട് ധരിച്ചു എന്നതായിരുന്നു കുറ്റം!
ടാലയില്‍ നിന്നും 8.475 കിലോ മീറ്റര്‍ ദൂരെ 30 മണിക്കൂര്‍ സമയമെടുത്ത് യാത്ര ചെയ്‌തെത്തിയത് ദൈവത്തിന്റെ ഭൂമിയിലുള്ള സ്വന്തം നാട്ടിലേയ്ക്കാണ് എന്ന വിചാരം തെറ്റിയില്ല.അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴേ ‘ദൈവത്തിന്റെ കരുണ അനുഭവിച്ചറിയാന്‍ തുടങ്ങി’ടീം അംഗമായ ഡോക്‌സ് പറയുന്നു.ഗംഭീര സ്വീകരണമാണ് കോഴിക്കോട്ടുകാര്‍ തന്നത്.രാവിസ് ഹോട്ടലിലെ സ്വീകരണത്തിന്റെ മധുരം പറഞ്ഞറിയിക്കാന്‍ വയ്യ.അത്രയ്ക്ക് സ്‌നേഹമായിരിക്കുന്നു കോഴിക്കോട്ടുകാര്‍ക്ക് !ഹല്‍വായേക്കാള്‍ മധുരം !
പിന്നെ ഗംഭീര സദ്യ.ഐറിഷ് സൂപ്പ് മുതല്‍ കോഴിക്കോടന്‍ ബിരിയാണി വരെ!ഇന്ന് പരിശീലന ദിവസമാണ്.
കേരളം ചുറ്റിക്കാണാനും അവര്‍ക്ക് പദ്ധതിയുണ്ട്.ഒത്താല്‍ ഒരു വിജയവും.
രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം കോഴിക്കോട് വീണ്ടും നാഗ്ജി ഫുട്‌ബോള്‍ ആരവങ്ങളിലേക്ക് ഉയരും.നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 7.30ന് കിക്കോഫ്.
ഫെബ്രുവരി 21ന് ഫൈനല്‍. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ കോഴിക്കോടെത്തി. ടൂര്‍ണമെന്റ് എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും.

യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.ഐറിഷ് ടീമിന് പുറമേ ക്ലാസിക് ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളായ അര്‍ജന്റീനയില്‍നിന്നും ബ്രസീലില്‍നിന്നുമുള്ള ടീമുകള്‍ തന്നെ മുഖ്യ ആകര്‍ഷണം.
അര്‍ജന്റീന അണ്ടര്‍ 23, ബ്രസീലില്‍ നിന്നുള്ള ക്ലബ് അത്‌ലെറ്റികോ പരാനൈന്‍സ് (അണ്ടര്‍ 23), ഇംഗ്ലണ്ടില്‍ നിന്നുള്ള വാട്ട്‌ഫോഡ് എഫ്‌സി (അണ്ടര്‍ 23), അയര്‍ലലണ്ടില്‍ നിന്നുള്ള ഷാംറോക്ക് റോവേഴ്‌സ് എഫ്‌സി, ജര്‍മനിയില്‍ നിന്നുള്ള ടിഎസ്വി 1860 മ്യൂണിക്ക് അണ്ടര്‍ 23, റുമാനിയയില്‍ നിന്നുള്ള എഫ്‌സി റാപ്പിഡ് ബുക്കാറെസ്റ്റ്, ഉക്രെയ്‌നില്‍ നിന്നുള്ള എഫ്‌സി വോളിന്‍ യുറ്റ്‌സ്‌ക്ക്, എഫ്‌സി ഡനിപ്രോ ഡനിപ്രോപെറ്റ്‌റ്റോവ്‌സ്‌ക്ക് എന്നിവയാണ് ടീമുകള്‍.

Scroll To Top