Thursday November 23, 2017
Latest Updates

മഴക്കാലം തുടരും….അയര്‍ലണ്ടിലും ‘കള്ളകര്‍ക്കിടകം…..’

മഴക്കാലം തുടരും….അയര്‍ലണ്ടിലും ‘കള്ളകര്‍ക്കിടകം…..’

ഡബ്ലിന്‍ : സൂര്യകിരണങ്ങളേറ്റുവാങ്ങിയ നല്ല നാളുകള്‍ക്ക് അല്‍പ്പം ഇടവേള. ഇനി കുറച്ചുദിവസം അയര്‍ലണ്ടിലും കര്‍ക്കിടക കാലവര്‍ഷമാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്!വരും ദിവസങ്ങളില്‍ കനത്ത മഴയായിരിക്കും എങ്ങും എന്ന് ഉറപ്പിച്ചിരിക്കുകയാണ് മെറ്റ് ഏറാന്‍.

ഇന്ന് ചില സ്ഥലങ്ങളില്‍ സൂര്യന്‍ എത്തിയേക്കാം.എന്നിരുന്നാലും മഹാഭൂരിപക്ഷം പ്രദേശത്തും തകര്‍പ്പന്‍ മഴയായിരിക്കുമെന്ന് മെറ്റ് എറാന്റെ നിഗമനം.

രാവിലെ ചിലപ്പോള്‍ ചിരിക്കുന്ന സൂര്യനെ കണ്ടേക്കാം, ക്ഷേ എന്നാല്‍ സന്തോഷിക്കരുത് പിന്നാലെ കിടിലന്‍ മഴയാകും എത്തുകയത്രേ.14 മുതല്‍ 17 ഡിഗ്രിവരെ മഴയാണ് പ്രതീക്ഷിക്കുന്നത്.പ്രാദേശികമായി വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ട്.വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകില്ല,മഴ നന്നായി തുടരും.ശനിയാഴ്ച മഴയ്ക്കു നേരിയ ശമനം കാണുമെന്ന് കരുതുന്നു.

മഴമേഘങ്ങളെ വിട്ടൊഴിഞ്ഞ് വാരാന്ത്യത്തില്‍ സൂര്യന്‍ എത്തുമെന്നു കാണുന്നുണ്ട്.താപനില 16നു 19ഡിഗ്രിയായിരിക്കും .എന്നാല്‍ ഞായറാഴ്ച വീണ്ടും മഴയെത്തും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയുണ്ടാവില്ലെന്നും മെറ്റ് എറാന്‍ പറയുന്നു.എന്നാല്‍ മഴയും വെള്ളവുമൊക്കെ നിറഞ്ഞതാവും അടുത്ത ആഴ്ചയിലെ ബാക്കി ദിനങ്ങളെന്നും പ്രവചനമുണ്ട്.

Scroll To Top