Friday December 09, 2016
Latest Updates

അമേരിക്കയില്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെ മരണം:പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ദു:ഖാചരണം,സഹായ നിധിയിലേയ്ക്ക് അകമഴിഞ്ഞ സഹകരണം 

അമേരിക്കയില്‍ ഐറിഷ് വിദ്യാര്‍ത്ഥികളുടെ മരണം:പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ദു:ഖാചരണം,സഹായ നിധിയിലേയ്ക്ക് അകമഴിഞ്ഞ സഹകരണം 

ഡബ്ലിന്‍:കാലിഫോര്‍ണിയയില്‍ ബാല്‍ക്കണിയപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്ക് ആദരസൂചകമായി ഇന്നലെ ഐറിഷ് പാര്‍ലമെന്റ് സമ്മേളനം മാറ്റി വെക്കപ്പെട്ടു. സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി എന്‍ഡ കെന്നി മരിച്ചവരുടെ കുടുംബാംഗങ്ങളെയും, പരിക്കേറ്റവരേയും സാന്ത്വനിപ്പിക്കുന്നതിനായി പ്രവാസികാര്യ മന്ത്രി ജിമ്മി ഡീനിഹാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് തിരിച്ചതായും വ്യക്തമാക്കി.

കാലിഫോര്‍ണിയയിലെ ബെര്‍കെലിയിലാണ് ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ഐറിഷ് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും മറ്റ് ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മഴ മൂലം ബാല്‍ക്കണിയെ താങ്ങി നിര്‍ത്തിയിരുന്ന മരം കൊണ്ടുള്ള ബീമുകള്‍ ദ്രവിച്ചതാണ് അപകടകാരണമെന്ന് ബെര്‍കെലി മേയര്‍ ടോം ബേറ്റ്‌സ് അറിയിച്ചു. 2020 കിട്ട്രീഡ്ജ് സ്ട്രീറ്റിലെ ലൈബ്രറി ഗാര്‍ഡന്‍ കോംപ്ലക്‌സിലാണ് അപകടമുണ്ടായത്.

തകർന്ന ബാൽക്കണിയുടെ നാലാം നിലയിലെ അവശേഷിക്കുന്ന  ഭാഗം

തകർന്ന ബാൽക്കണിയുടെ നാലാം നിലയിലെ അവശേഷിക്കുന്ന ഭാഗം


ഒളിവിയ ബുര്‍ക്ക്(21), ഈഗന്‍ കുള്ളിഹാന്‍ (21), ലോര്‍ക്കാന്‍ മില്ലര്‍ (21, നിക്കോളൈ ഷൂസ്റ്റര്‍ (21), ഈമര്‍ വാള്‍ഷ് (21), എന്നീ അയര്‍ലണ്ടുകാരും, ഐറിഷ്അമേരിക്കനായ ആഷ്‌ലീ ഡൊനോഹെ (22) മാണ് അപകടത്തില്‍ മരണപ്പെട്ടത്.

മരണപ്പെട്ടവര്‍ക്കായി ജെ1 വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബെര്‍കേലിയിലെ ലോക്കല്‍ പാര്‍ക്കില്‍ ബുധനാഴ്ച്ച രാത്രി പ്രാര്‍ത്ഥനാനിര്‍ഭരമായ അനുസ്മരണ ചടങ്ങ് നടന്നു. ഐറിഷ് കൗണ്‍സല്‍ ജനറല്‍ ഫിലിപ് ഗ്രാന്റിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് ജെ1 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ബെര്‍കെല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമായി നടത്തപ്പെട്ട ക്രൗഡ് ഫണ്ടിംഗിനും മികച്ച പ്രതികരണം. ക്രൗഡ് ഫണ്ടിങ്ങ് സൈറ്റായ  gofuntme.comല്‍ വിവിധ സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച പേജുകളിലായി ഇതുവരെ 152,000 യൂറോയാണ് സംഭാവന ലഭിച്ചത്. കാലിഫോര്‍ണിയയിലെ ബെര്‍കെലിയില്‍ ജൂണ്‍ 16നാണ് ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ ആറ് ഐറിഷ് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും മറ്റ് ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ആഗോളതലത്തില്‍ അയര്‍ലണ്ടുകാര്‍ക്ക് സഹായമെത്തിക്കുന്ന സംഘടനയായ അമേരിക്കന്‍ ഫണ്ട് അയര്‍ലണ്ടാണ് ക്രൗഡ് ഫണ്ടിങ്ങിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത്. 87,000 യൂറോയാണ് ഫണ്ടിന്റെ സംഭാവന.
ഐറിഷ് ഇമിഗ്രേഷന്‍ പാസ്റ്ററല്‍ സെന്റര്‍ സ്ഥാപിച്ച ക്രൗഡ് ഫണ്ടിങ്ങ് പേജില്‍ ഒറ്റ ദിവസം കൊണ്ടു തന്നെ ലഭിച്ചത് 55,000 യൂറോ സംഭാവനയാണ്. 700 പേരാണ് പേജില്‍ സംഭാവന ചെയ്തത്. ഇസ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ഡിസൈന്‍ ടെക്‌നോളജിയില്‍ ഒളിവിയ ബര്‍ക്കിന്റെ സഹപാഠിയായ ക്ലെം കീന്‍ തയ്യാറാക്കിയ പേജില്‍ 5,000 യൂറോയാണ് സംഭാവന ലഭിച്ചത്. തുക ബര്‍ക്കിന്റെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് കീന്‍ പറഞ്ഞു. സ്ഥാപനത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളും, മറ്റനേകം പേരും ഉദ്യമവുമായി രംഗത്തെത്തി കഴിഞ്ഞു.

Scroll To Top