Tuesday July 17, 2018
Latest Updates

ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് മൂന്ന് മാസം വരെ താമസിക്കാവുന്ന പദ്ധതിയുടെ കാലാവധി നീട്ടി

ബ്രിട്ടണില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് മൂന്ന് മാസം വരെ താമസിക്കാവുന്ന പദ്ധതിയുടെ കാലാവധി നീട്ടി

ഡബ്ലിന്‍ :ബ്രിട്ടീഷ് വിസ നേടിയ ശേഷം അയര്‍ലണ്ടിലെത്തുന്ന വിദേശ സഞ്ചാരികളുടെ മൂന്നുമാസകാലത്തേയ്ക്കുള്ള ഷോര്‍ട്ട് സ്റ്റേ വിസ നല്‍കുന്ന പദ്ധതി(Irish Short-stay Visa Waiver Programme) അടുത്ത അഞ്ചു വര്‍ഷകാലത്തേയ്ക്ക് കൂടി(2021 ഒക്ടോബര്‍ വരെ)ദീര്‍ഘിപ്പിച്ചു.

18 വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ വിസ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കൂടാതെ നിയമപ്രകാരം യുകെയിലോ നോര്‍ത്തേണ്‍ അയര്‍ലണ്ടിലോ പ്രവേശിച്ച ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്ക് പ്രത്യേകം ഐറിഷ് വിസ എടുക്കാതെ തന്നെ അയര്‍ലണ്ടില്‍ സഞ്ചരിക്കാമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. യുകെ വിസ കാലാവധി തീരുന്നതുവരെയോ, പരമാവധി മൂന്നു മാസം വരെയോ ഇവര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കാം.

ഇന്ത്യ,ബഹറിന്‍, ബെലാറസ്, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ചൈന, കസഖ്സ്ഥാന്‍, കുവൈത്ത്, മോണ്ടിനെഗ്രോ, ഒമാന്‍, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സൈബീരിയ, തായിലാന്‍ഡ്, തുര്‍ക്കി, യു.എ.ഇ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ കാലാവധി നീട്ടി നല്‍കിയത്. 2021 ഒക്ടോബര്‍ 31 വരെ ഈ പദ്ധതി നീളും.

ഇത് രാജ്യത്തെ ടൂറിസം മേഖലെ പരിപോഷിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയും ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സസ് ഫിറ്റ്ജെറാള്‍ഡും വ്യക്തമാക്കി.രാജ്യത്ത് ഇപ്പോള്‍ റെക്കോര്‍ഡ് നമ്പര്‍ ടൂറിസ്റ്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top