Thursday March 22, 2018
Latest Updates

40 ലക്ഷം രൂപയും നല്ലൊരു ബിസിനസ് പദ്ധതിയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നേടാം ഐറിഷ് പൗരത്വം

40 ലക്ഷം രൂപയും നല്ലൊരു ബിസിനസ് പദ്ധതിയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നേടാം ഐറിഷ് പൗരത്വം

ഡബ്ലിന്‍:2012ല്‍ ആരംഭിച്ച ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി അയര്‍ലണ്ടില്‍ സ്ഥിര താമസത്തിനുള്ള അവകാശം നേടാനായി നിക്ഷേപം നടത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.
സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് എന്‍ട്രപ്ര്യൂണര്‍ പദ്ധതിയും അയര്‍ലണ്ടില്‍ നോണ്‍ യൂറോപ്യന്‍മാരായ വിദേശികള്‍ക്ക് വന്നു താമസിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ ബിസിനസില്‍ മുടക്കാനായി തങ്ങളുടെ പക്കല്‍ 50,000 യൂറോ(ഏകദേശം 38/40 ലക്ഷം രൂപ) മൂലധനമുണ്ടെന്നും തെളിയിക്കണം.ആ തുക അയര്‍ലണ്ടിലെ വ്യാപാരത്തിനായി മുടക്കുകയും വേണം.

ഈ പദ്ധതി പ്രകാരം 10 പേര്‍ക്കെങ്കിലും ജോലി ലഭിക്കുന്നതും, നാലു വര്‍ഷത്തിനിടെ 1 മില്ല്യണ്‍ വരവ് ലഭിക്കുന്നതുമായ ബിസിനസ് ആരംഭിക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷം താമസത്തിന് (ഇത് മൂന്നു വര്‍ഷത്തേയ്ക്കു കൂടി വര്‍ദ്ധിപ്പിക്കാം) സര്‍ക്കാര്‍ അനുമതി നല്‍കുന്നു. അപേക്ഷകനും കുടുംബത്തിനും(ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനും,18 വയസില്‍ താഴെ പ്രായമുള്ള മക്കള്‍ക്കും)അയര്‍ലണ്ടില്‍ താമസിച്ചു ബിസിനസ് ചെയ്യാം.5 വര്‍ഷത്തിന് ശേഷം നിലവിലുള്ള നിയമം അനുസരിച്ച് പൗരത്വവും ലഭിക്കും.

63 അപേക്ഷകളാണ് ഇത്തരത്തില്‍ ഇതുവരെ പാസാക്കിയുട്ടുള്ളത്. 60 അപേക്ഷകള്‍ പരിഗണനയിലാണ്.അയര്‍ലണ്ടിന് നൂതനമായ സംരംഭങ്ങള്‍ ആവണം ആരംഭിക്കേണ്ടത്.

സ്റ്റാര്‍ട്ട് അപ് എന്‍ട്രപ്ര്യൂണര്‍ പദ്ധതി പ്രകാരം ഏപ്രില്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്ത് 400 പേര്‍ക്ക് ജോലി ലഭിച്ചതായും, 40 മില്ല്യണ്‍ യൂറോ ഐറിഷ് സമ്പദ് വ്യവസ്ഥയിലേയ്ക്ക് കൂട്ടിച്ചേര്‍ത്തതായും വകുപ്പ് വ്യക്തമാക്കി.ടൂറിസം, ഐ ടി,കമ്മ്യൂണിക്കേഷന്‍ അടക്കമുള്ള മേഖലകളില്‍ നിക്ഷേപ സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും കര്‍ശനമായ പരിശോധനകളില്‍ കൂടി വേണം അനുമതി തേടാന്‍ എന്നതാണ് യോഗ്യത നേടിയ സംരംഭങ്ങളുടെ എണ്ണം കുറയാന്‍ കാരണം.

ഐറിഷ് പൗരത്വം ലഭിക്കണമെങ്കില്‍, ഒരു വിദേശി തുടര്‍ച്ചയായി അഞ്ചു വര്‍ഷം അയര്‍ലണ്ടില്‍ താമസിക്കുകയോ, അല്ലെങ്കില്‍ ആകെയുള്ള 9 വര്‍ഷത്തില്‍ പല സമയങ്ങളിലായി അഞ്ചു വര്‍ഷമെങ്കിലും ഇവിടെ താമസിക്കുകയോ ചെയ്യണമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പ്രകാരം 2 മില്ല്യണ്‍ യൂറോയെങ്കിലും സ്വത്തുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുള്ള താമസക്കാര്‍ക്കും 500,000 യൂറോ സംഭാവന നല്‍കി റസിഡന്‍സ്ഷിപ്പിന് അപേക്ഷ നല്‍കാം. ഈ തുക രാജ്യത്തിന്റെ ആര്‍ട്ട്സ്, സ്പോര്‍ട്സ്, ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളുടെ വികസനത്തിനായി ഉപയോഗിക്കും. 2 മില്ല്യണ്‍ യൂറോ ഐറിഷ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും, 1 മില്ല്യണ്‍ യൂറോയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നവര്‍ക്കും ഇപ്രകാരം താമസത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ ഉപവിഭാഗമായ ഐറിഷ് നാച്വറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ആണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 49 അപേക്ഷകളാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് അത് 136 ആയി ഉയര്‍ന്നുവെന്ന് വകുപ്പ് വക്താവ് അറിയിച്ചു. അപേക്ഷകള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടില്‍ റസിഡന്‍സി ലഭ്യമാകുന്ന സ്റ്റാര്‍ട്ട് അപ് എന്‍ട്രപ്ര്യൂണര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍  http://www.inis.gov.ie/en/INIS/Pages/New%20Programmes%20for%20Investors%20and%20Entrepreneurs എന്ന ഐറിഷ് സര്‍ക്കാര്‍ ലിങ്ക് സന്ദര്‍ശിക്കുക.

Scroll To Top