Monday January 23, 2017
Latest Updates

വില്‍ക്കാനുണ്ട് ഐറിഷ് മഴവെള്ളം!ഒരു ബോട്ടിലിന്റെ വില 12.60 യൂറോ മാത്രം !

വില്‍ക്കാനുണ്ട് ഐറിഷ് മഴവെള്ളം!ഒരു ബോട്ടിലിന്റെ വില 12.60 യൂറോ മാത്രം !

ബെല്‍ഫാസ്റ്റ്:12.60 യൂറോയ്ക്ക് ഒരു ബോട്ടില്‍ ഐറിഷ് മഴവെള്ളം! ആവശ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങാം. ദി ഐറിഷ് റെയ്ന്‍ വാട്ടര്‍ കമ്പനിയാണ് ഈ സംരംഭവുമായി രംഗത്തു വന്നിരിക്കുന്നത്.

തിങ്കളാഴ്ച ഓണ്‍ലൈന്‍ വഴി തുടങ്ങിയ മഴവെള്ള വില്‍പ്പന പൊടിപൊടിക്കുകയാണ് എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഒരു സ്ലീക്ക് അലുമിനിയം ബോട്ടിലിലോ ഗ്ലാസ് ബോട്ടിലിലോ ആയി 25 മില്ലി ലിറ്റര്‍ മഴവെള്ളം ലഭിക്കും. ബോട്ടിലിനൊപ്പം ഭാഗ്യത്തിന്റെ ചിഹ്നമായ നാല് ഇലകളും(ഫോര്‍ച്ച്യൂണ്‍ ഷാമ്രൊക്) വച്ചിരിക്കും.

പുതിയ ഓണ്‍ലൈന്‍ ബിസിനസ്സുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉടലെടുത്തതാണ് ഈ ആശയമെന്നാണ് ബെല്‍ഫാസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറയുന്നത്. തികച്ചും ശുദ്ധമായ മഴവെള്ളമാണ് നല്‍കുന്നത് എന്നും ഇവര്‍ പറയുന്നു. പൂന്തോട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബക്കറ്റ് വഴിയാണ് മഴവെള്ളം ശേഖരിക്കുന്നത്!.

Scroll To Top