Tuesday December 06, 2016
Latest Updates

കോര്‍ക്ക് ,ലിമറിക്ക് മേഖലകളില്‍ ശനിയാഴ്ച്ചകളില്‍ റയില്‍ ഗതാഗതം തടസപ്പെട്ടേയ്ക്കും 

കോര്‍ക്ക് ,ലിമറിക്ക് മേഖലകളില്‍ ശനിയാഴ്ച്ചകളില്‍ റയില്‍ ഗതാഗതം തടസപ്പെട്ടേയ്ക്കും 

കോര്‍ക്ക് :റയില്‍ ഗതാഗത മേഖലയില്‍ നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ മണ്‍സ്റ്റര്‍ മേഖലയിലേയ്ക്കുള്ള ശനിയാഴ്ച്ചകളിലെ ട്രെയിന്‍ യാത്രകള്‍ തടസപ്പെട്ടേയ്ക്കുമെന്ന് ഐറിഷ് റയില്‍.കോര്‍ക്ക് ,ട്രേലി,ലിമറിക്ക് പ്രദേശങ്ങളിലേയ്ക്കുള്ള ഗതാഗതമാണ് തടസപ്പെടുന്നത്.

2016 ഓടെ 160 കിലോ മീറ്റര്‍ സ്പീഡില്‍ ഈ മേഖലയില്‍ റയില്‍ ഗതാഗതം സാധ്യമാക്കത്തക്കവിധമുള്ള പരിഷ്‌കരണ നടപടികളാണ് ലക്ഷ്യമിടുന്നത്.പത്തു മില്യന്‍ യൂറോ ഇതിലേയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ശനിയാഴ്ച്ചകളിലും ബാങ്ക് ഹോളിഡേ ദിവസങ്ങളിലുമായി പണി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.പോര്‍ട്ട് ലീസ് മുതല്‍ ഹാസില്‍ ഹാച്ച് വരെയായിരിക്കും ആദ്യ ഘട്ട നവീകരണത്തില്‍ ഉള്‍പ്പെടുത്തി പണികള്‍ നടക്കുക.

Scroll To Top