Wednesday December 07, 2016
Latest Updates

ഐറിഷ് റയിലിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച പതിമൂന്നുകാരന് താരപ്രഭ !

ഐറിഷ് റയിലിനെ കൊണ്ട്  മാപ്പ് പറയിപ്പിച്ച പതിമൂന്നുകാരന് താരപ്രഭ !

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും കോര്‍ക്ക് വരെയുള്ള യാത്രയില്‍ വൃദ്ധയായ തന്റെ മുത്തശ്ശിക്ക് ട്രയിനില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സാക്ക് മക്കാര്‍ത്തിയെന്ന 13 വയസ്സുകാരന്‍ ഐറിഷ് റെയിലിനെ കൊണ്ട് മാപ്പു പറയിച്ചു.ന്യായമായ അവകാശത്തിന് വേണ്ടി പൊരുതിയ സാക്ക് ഇപ്പോള്‍ ഐറിഷ് മാധ്യമങ്ങളില്‍ ഹീറോ ആയിരിക്കുകയനാണ് !
ബ്ലാക്ക്‌റോക്കുകാരനായ ആറാം ക്ലാസ്സുകാരന്‍ മക്കാര്‍ത്തിയും, 79 വയസ്സുകാരിയായ അമ്മൂമ്മയും,മുത്തശ്ശനെ കാണാനായി പുറപ്പെട്ടതായിരുന്നു. മക്കര്‍ത്തി 32 യൂറോയുടെ ടിക്കറ്റെടുത്തപ്പോള്‍ മുത്തശ്ശി തന്റെ ട്രാവല്‍പാസുപയോഗിച്ചാണ് യാത്ര ചെയ്തത്. ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ ട്രയിന്‍ പുറപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ട്രയിനില്‍ കയറിയ തങ്ങള്‍ക്ക് കാണാനായത് പെട്ടെന്നു തന്നെ വലിയ ആള്‍കൂട്ടം വന്ന് സീറ്റുകളെല്ലാം കൈക്കലാക്കുന്നതാണെന്ന് സാക്ക് പറയുന്നു.
സീറ്റുകള്‍ക്കു പുറമെ നിലത്തു പോലും ആള്‍ക്കാരുണ്ടായിരുന്നു, ഒരു ഗര്‍ഭീണിയും,മറ്റൊരു വൃദ്ധയും പോലും നിലത്തു കിടക്കാന്‍ നിര്‍ബന്ധിതരാവുന്നത് തങ്ങള്‍ കണ്ടുവെന്നും സാക്ക് പറയുന്നു. ഇടയ്ക്ക് ഭക്ഷണം ലഭ്യമാവില്ലെന്ന അറിയിപ്പും ലഭിച്ചതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി.
സംഭവം വിവരിച്ച് സാക്ക് പ്രമുഖ മാധ്യമമായ ഐറിഷ് എക്‌സാമിനറിന് കത്തെഴുതി.ഇതോടെ സംഭവം വലിയ വിവാദമാവുകയും ഐറിഷ് റെയില്‍ മാപ്പു പറയുകയുമാണുണ്ടായത്.യാത്രക്കാരുടെ ക്ഷേമത്തിന് തങ്ങള്‍ പരമാവധി മുന്‍ഗണന കൊടുക്കുമെന്നും സംഭവിച്ചത് അവിചാരിതമായിപ്പോയെന്നും ഐറിഷ് റെയില്‍ സാക്ക് മക്കാര്‍ത്തിയെ അറിയിച്ചു.

Scroll To Top