Saturday December 10, 2016
Latest Updates

ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നി സ്വവര്‍ഗാനുരാഗികളുടെ ഹോട്ടലില്‍… 

ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നി സ്വവര്‍ഗാനുരാഗികളുടെ ഹോട്ടലില്‍… 

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡാ കെന്നി സ്വവര്‍ഗാനുരാഗികളുടെ ഹോട്ടല്‍ സന്ദര്‍ശിച്ചു. ഡബ്ലിനിലെ കേപ്പല്‍ സ്ട്രീറ്റിലെ പാന്റിബാറിലാണ് എന്‍ഡാ കെന്നി സന്ദര്‍ശനം നടത്തിയത്. പാന്റിബാറില്‍ നടന്ന ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു കെന്നിയുടെ സന്ദര്‍ശനം. ലോകം മാറിയെന്ന സന്ദേശമാണ് കെന്നിയുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമാകുന്നതെന്ന് സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റോരി ഒ നീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നീലിന്റെ പ്രതികരണം.

പ്രധാനമന്ത്രി പാന്റി ബാര്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും നീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എത്രാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗികളുടെ ഹോട്ടല്‍ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. ഇന്ന് ലോകം മാറി ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതുകൊണ്ട് തന്നെയാണ് താന്‍ ഈ ചിത്രം,ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും നീല്‍ പറഞ്ഞു.

Scroll To Top