Tuesday December 06, 2016
Latest Updates

ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് ഐറിഷ് പ്രസിഡന്റ്

ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് ഐറിഷ് പ്രസിഡന്റ്

ഡബ്ലിന്‍:കഴിഞ്ഞ ദിവസം അന്തരിച്ച ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്ട്രോയ്ക്കെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്ന് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്. കാസ്ട്രോയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള പ്രസ്താവനയില്‍ ‘ലോകനേതാക്കളിലെ അതികായരിലൊരാള്‍’ എന്ന് ഹിഗ്ഗിന്‍സ് പറഞ്ഞത് വിവാദമായിരുന്നു. ഹിഗ്ഗിന്‍സ് മനുഷ്യാവകാശ ലംഘനം നടത്തി എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് കാസ്ട്രോ ലോകത്ത് ഒരു ബദല്‍ സാമൂഹിക, സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച നേതാവാണ് എന്നാണ് ഹിഗ്ഗിന്‍സ് പിന്നീട് പറഞ്ഞത്.

ഷിന്‍ ഫിന്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഹിഗ്ഗിന്‍സിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചിരുന്നു.സംഭവം വിവാദമായായതോടെ ഇന്നലെ കാസ്‌ട്രോയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന ബുക്കില്‍ ഒപ്പു വെച്ച് പ്രസിഡണ്ട് വിവാദത്തിന്റെ മുനയൊടിക്കുകയും ചെയ്തു.

ക്യൂബന്‍ വിപ്ലവ നേതാവും പ്രസിഡന്റുമായിരുന്ന ഫിഡല്‍ കാസ്ട്രോ ശനിയാഴ്ചയാണ് അന്തരിച്ചത്.

Scroll To Top