Tuesday December 06, 2016
Latest Updates

ഐറിഷ് പാസ്സ്‌പോര്‍ട്ട് അപേക്ഷ:ഗാര്‍ഡ അറ്റസ്റ്റേഷന്‍ ഒഴിവാക്കുമെന്ന് മന്ത്രി 

ഐറിഷ് പാസ്സ്‌പോര്‍ട്ട് അപേക്ഷ:ഗാര്‍ഡ അറ്റസ്റ്റേഷന്‍ ഒഴിവാക്കുമെന്ന് മന്ത്രി 

ഡബ്ലിന്‍:ഐറിഷ് പാസ്സ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷയില്‍ എല്ലാ പേജുകളിലും ഗാര്‍ഡയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം എന്ന ചട്ടത്തിന് മാറ്റം വന്നേക്കും.ഇതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി മന്ത്രി ചാള്‍സ് ഫ്‌ലാനാഗന്‍ വെളിപ്പെടുത്തി.

ഇതോടെ പാസ്സ്‌പോര്‍ട്ട് ലഭിക്കുന്നത് എളുപ്പമാകും. നിലവില്‍ പാസ്സ്‌പോര്‍ട്ട് അപേക്ഷയ്ക്ക് ഒപ്പം രേഖകളും ഫോട്ടോകളും നടപടിക്രമങ്ങള്‍ക്കായി നല്‍കും മുമ്പ് ഒരു ഗാര്‍ഡയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പിട്ടിരിക്കണം. ഇപ്പോള്‍ ഇത്തരം ഒരു സാക്ഷിയെ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകളില്‍ ഉണ്ടായ വലിയ വര്‍ദ്ധനവാണ് ഇത്തരം ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രി ചാര്‍ലി ഫ്‌ലാനാഗന്‍ വ്യക്തമാക്കി. 

Scroll To Top