Saturday December 03, 2016
Latest Updates

ഐറിഷ് പാസ്‌പോര്‍ട്ട് വിതരണം വൈകുന്നു. തിരക്ക് സഹിക്കാനാകാതെ ഹെല്‍പ്പ്‌ലൈന്‍ നിര്‍ത്തലാക്കി

ഐറിഷ് പാസ്‌പോര്‍ട്ട് വിതരണം വൈകുന്നു. തിരക്ക് സഹിക്കാനാകാതെ ഹെല്‍പ്പ്‌ലൈന്‍ നിര്‍ത്തലാക്കി

ഡബ്ലിന്‍:അവധിക്കാലം അടുത്തതോടെ ഡബ്ലിന്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ തിരക്ക് മൂലം താറുമാറായതായി വാര്‍ത്തകള്‍.സമര്‍പ്പിച്ച പാസ്‌പോര്ട്ട് അപേക്ഷകളുടെ നിജസ്ഥിതി പോലും അപേക്ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ലത്രേ.

അപേക്ഷകര്‍ക്കുള്ള ഏക ഏകമാര്‍ഗം ഫോണ്‍കോളുകള്‍ വഴി അപേക്ഷയുടെ വിവരങ്ങള്‍ അറിയുകയായിരുന്നു.എന്നാാല്‍ തിരക്ക് കാരണം ഹെല്‍പ്പ്‌ലൈനും ഇപ്പോള്‍ ശരിയായ വിധം പ്രവര്‍ത്തിക്കുന്നില്ല.തിരക്ക് കാരണം ഇപ്പോള്‍ കോളുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന റെക്കോഡഡ് സന്ദേശമാണ് വിളിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ഫോണ്‍ ചെയ്യുന്നവരോട് അപേക്ഷയുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനാണ് ആവശ്യപ്പെടുന്നത്. അടിയന്തരമായ യാത്ര ആവശ്യമുള്ളവര്‍ക്ക് അനുബന്ധരേഖകളടക്കം ഈമെയില്‍ ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത.്

തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വരുന്നതിനാല്‍ എല്ലാ കോളുകളും സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. അപേക്ഷകരുടെ കോളുകള്‍ സ്വീകരിക്കുന്നതിനായി കൂടുതല്‍പേരെ അടുത്തയാഴ്ച മുതല്‍ ജോലിക്ക് നിര്‍ത്തുമെന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറിയാന്‍ സാധിക്കുന്നു.ട്വിറ്റര്‍ വഴിയും പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 68281 ഓളം അപേക്ഷകള്‍ പരിശോധിക്കുന്നതിനായി രണ്ടാഴ്ച മുമ്പായി 227 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. അപ്പോഴും 9217 അപേക്ഷകള്‍ ബാക്കിയാണ്.

എന്നാല്‍ അവധിക്കാലം അടുത്തതോടെ നൂറുകണക്കിന് അപേക്ഷകളാണ് ഇപ്പോഴും പാസ്‌പോര്‍ട്ട് പുതുക്കലിനും മറ്റുമായി ഓഫിസില്‍ എത്തുന്നത്.ഇവര്‍ക്കൊന്നും എന്ന് പാസ്‌പോര്‍ട്ട് ലഭിക്കും എന്ന് പറയാനാവാത്ത അവസ്ഥയിലാണ് ഈ ഓഫിസിന്റെ പ്രവര്‍ത്തനം ഇപ്പോള്‍.

Scroll To Top