Tuesday February 20, 2018
Latest Updates

വ്യാജരേഖകള്‍ ചമച്ച് ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു,തിരക്കിന്റെ മറവില്‍ അയര്‍ലണ്ടില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നവരില്‍ അധികവും ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ 

വ്യാജരേഖകള്‍ ചമച്ച് ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു,തിരക്കിന്റെ മറവില്‍ അയര്‍ലണ്ടില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നവരില്‍ അധികവും ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ 

ഡബ്ലിന്‍:യുകെയില്‍ നിന്നും ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരുടെ എണ്ണം റെക്കോര്‍ഡ് തലത്തില്‍. ബ്രിക്സിറ്റിന് ശേഷം യുകെ പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ സഞ്ചരിക്കുന്നതിന് പാസ്പോര്‍ട്ട് ആവശ്യമായി വരുമെന്നതിനാലാണ് യൂ കെ നിവാസികള്‍ ഐറിഷ് പാസ്‌പോര്‍ട്ട് തേടുന്നത്.

പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുമ്പോള്‍ വ്യാജ അപേക്ഷകള്‍ ശ്രദ്ധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തന്നെ നൂറോളം വ്യാജ അപേക്ഷകള്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഇവയില്‍ കൂടുതലും യൂ കെ യില്‍ കുടിയേറി താമസിക്കുന്നവരുടേതായിരുന്നു.വ്യാജ രേഖകള്‍ ചമച്ച് ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരുടെ എണ്ണവും കുറവല്ല.തിരക്ക് പരിഗണിച്ച് ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് റെന്യുവല്‍ സര്‍വീസുകള്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആരംഭിച്ചിരുന്നു.

പാര്‍ലിമെന്റില്‍ ഫിയനാഫാള്‍ വക്താവാണ് ഇതിന്റെ കണക്കുകള്‍ പുറത്ത് വിട്ടത്. നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നും ലഭിച്ചതിനെക്കാള്‍ വളരെ കൂടുതലാണ് യൂ കെയില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍. കഴിഞ്ഞ മാസം നല്‍കിയ പാസ്പോര്‍ട്ടുകളില്‍ 20 ശതമാനവും നല്‍കിയ ബ്രിട്ടണിലും നോര്‍ത്തിലുമുള്ള ഐറിഷ് പൗരന്മാര്‍ക്കാണെന്ന് പാസ്സ്പോര്‍ട്ട് സര്‍വീസ് ഓഫീസ് വ്യക്തമാക്കിയിരുന്നു.

2012 മുതല്‍ റിപബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ പാസ്പോര്‍ട്ടിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും ലഭിച്ച പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇരട്ടിയിലധികമാണ്.

Scroll To Top