Saturday December 03, 2016
Latest Updates

ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഇനി പുതിയ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം:നിയമം മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വരും

ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഇനി പുതിയ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം:നിയമം മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വരും

ഡബ്ലിന്‍:ഐറിഷ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണമെന്ന വ്യവസ്ഥയോടെ പാസ്‌പോര്‍ട്ട് ചട്ടങ്ങള്‍ പുതുക്കി ക്രമീകരിച്ചു.ഐറിഷ് പാസ്‌പോര്‍ട്ട് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നു എന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരിച്ചറിയല്‍ രേഖ പാസ്‌പോര്‍ട്ട് വകുപ്പ് ആവശ്യപ്പെടുന്നത്.

മാര്‍ച്ച് 28 മുതല്‍ 18 വയസിന് മേല്‍ പ്രായമുള്ളവര്‍ അപേക്ഷിക്കുന്ന എല്ലാ പുതിയ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കും ഒപ്പം അവരുടെ പബ്ലിക് സര്‍വീസ് കാര്‍ഡിന്റെ കോപ്പി കൂടി ഉണ്ടായിരിക്കണം.PSC

2005 നു മുമ്പ് ഇഷ്യൂ ചെയ്ത പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ട്ടിക്കപ്പെടുകയോ ചെയ്തവരും പാസ്‌പോര്‍ട്ടിന് വീണ്ടും അപേക്ഷിക്കുമ്പോഴും പബ്ലിക് സര്‍വീസ് കാര്‍ഡിന്റെ കോപ്പി അപേക്ഷയുടെയൊപ്പം വേണം.

എന്നാല്‍ 2005 നു ശേഷം അനുവദിക്കപ്പെട്ടതും പുതിയ നിയമം നിലവില്‍ വരുന്ന തിയതി വരെ ഇഷ്യൂ ചെയ്യുന്നതുമായ പാസ്‌പോര്‍ട്ടുകള്‍ക്കും,18 വയസിന് താഴെ പ്രായമുള്ളവര്‍ക്കായി അപേക്ഷിക്കുന്ന പുതിയ അപേക്ഷകള്‍ക്കും പുതിയ തിരിച്ചറിയല്‍ രേഖ ആവശ്യമില്ല.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രോട്ടക്ഷനാണ് പബ്ലിക് സര്‍വീസ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്.അയര്‍ലണ്ടിലെ ഏതു പബ്ലിക് സര്‍വീസ് സേവനങ്ങള്‍ക്കും മുഖ്യ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതും ഇതേ രേഖയാണ്.2012 ലാണ് ഈ കാര്‍ഡ് ആദ്യമായി ഏര്‍പ്പെടുത്തിയത് എന്നതിനാല്‍ ഒട്ടേറെ പേര്‍ക്ക് ഇനിയും ഇത്തരമൊരു തിരിച്ചറിയല്‍ രേഖ ലഭ്യമായിട്ടില്ല.

പബ്ലിക് സര്‍വീസ് കാര്‍ഡിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്:https://www.mywelfare.ie/Account/Login

തികച്ചും സൌജന്യമാണ് ഈ സേവനം.അനുവദിക്കപ്പെടുന്ന കാര്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പിന്റെ ബന്ധപ്പെട്ട ഓഫിസില്‍ നിന്നുമാണ് കൈപ്പറ്റേണ്ടത്.

Scroll To Top