Friday December 02, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാരുടെ സമരം:പ്രധാനമന്ത്രി ഇടപെടുന്നു

അയര്‍ലണ്ടിലെ നഴ്‌സുമാരുടെ സമരം:പ്രധാനമന്ത്രി ഇടപെടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെഎ ആന്‍ഡ് ഇ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സമരം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി.

അതേ സമയം ട്രോളി ക്രൈസസിനെതിരെ സമരം നടത്തിയതുകൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. ഈ പ്രശ്‌നത്തില്‍ താന്‍ പരിഹാരം കാണുമെന്നും ഇതു നടപ്പാക്കുന്നതില്‍ സര്‍ക്കാരിനു വെല്ലുവിളി നേരിടേണ്ടിവന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 20 ശതമാനം കുറവ് രോഗികളെ ഇപ്പോള്‍ ട്രോളിയിലുള്ളു.ഈ സാഹചര്യത്തിലും സമരത്തിനൊരുങ്ങുന്നതു നിരാശാകരമാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

Scroll To Top