Thursday December 08, 2016
Latest Updates

മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ ഐറിഷ് നഴ്സിന് ഫിലിപ്പൈന്‍സില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ

മയക്ക് മരുന്ന് കൈവശം വെച്ച കേസില്‍ ഐറിഷ് നഴ്സിന് ഫിലിപ്പൈന്‍സില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ

കോര്‍ക്ക് :കഞ്ചാവ് കൈവശം വച്ച കേസില്‍ ഐറിഷ് നഴ്സായ ഇന്നാ ഒ കോച്ച്ലെയ്ന്‍ (56) ഫിലിപ്പൈന്‍സില്‍ ജയിലിലായി.14 വര്‍ഷം തടവാണ് കോര്‍ക്ക് സ്വദേശിയായ ഇദ്ദേഹത്തിന് ലഭിച്ചത്. 2013ല്‍ ഫിലിപ്പൈന്‍സുകാരിയായ ഭാര്യയോടൊപ്പം ഫിലിപ്പൈന്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇദ്ദേഹം 0.38 ഗ്രാം മരിജ്വാനയുമായി പിടിയിലാകുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കോച്ച്ലെയ്ന്‍ പറയുന്നത്.സുപ്രീം കോടതിയുടെ തീര്‍പ്പിനായി അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഹാര്‍ലി സ്ട്രീറ്റ് നഴ്സിംഗ് ഹോമിലെ ഈ മുന്‍ നഴ്‌സ്.

കോച്ച്ലെയ്നിന്റെ അമ്മ ജോസഫൈന്‍ ഈയിടെയാണ് അസുഖം വന്ന് മരിച്ചത്. മരണത്തിനു മുമ്പ് മകന്‍ ജയിലിലായ കാര്യം അവര്‍ അയര്‍ലണ്ടിലെ ഒരു പത്രത്തില്‍ നിന്നും വായിച്ച് അറിഞ്ഞിരുന്നു. താന്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ അമ്മയെ പരിചരിക്കുമായിരുന്നെന്നും, ഇത്ര പെട്ടെന്ന് അമ്മ മരിക്കില്ലായിരുന്നെന്നും കോച്ച്ലെയ്ന്‍ പറയുന്നു. താന്‍ ജയിലിലായതില്‍ മനംനൊന്തായിരിക്കണം അമ്മ മരിച്ചതെന്നും ഇദ്ദേഹം പറയുന്നു. കോച്ച്ലെയ്നിന്റെ സഹോദരനും സഹോദരിയും അസുഖബാധിതരായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ചിരുന്നു.ഈ അവസരങ്ങളിലൊന്നും അയര്‍ലണ്ടിലേയ്ക്ക് പോകാന്‍ ഇന്നായെ ഫിലിപ്പിനോ അധികൃതര്‍ അനുവദിച്ചില്ല.
PHOTO:ഇന്നാ ഫിലിപ്പൈന്‍സുകാരിയായ ഭാര്യയോടൊപ്പം

 

Scroll To Top