Friday December 02, 2016
Latest Updates

ഐറിഷ് മാധ്യമങ്ങള്‍ ഹിതപരിശോധനയില്‍ യെസ് പക്ഷത്തോടൊപ്പം ചേര്‍ന്നു തെറ്റിദ്ധാരണ പരത്തിയതായി നിരീക്ഷക സംഘം 

ഐറിഷ് മാധ്യമങ്ങള്‍ ഹിതപരിശോധനയില്‍ യെസ് പക്ഷത്തോടൊപ്പം ചേര്‍ന്നു തെറ്റിദ്ധാരണ പരത്തിയതായി നിരീക്ഷക സംഘം 

ഡബ്ലിന്‍ :ഹിതപരിശോധനയില്‍ ദേശീയ മാധ്യമങ്ങള്‍ യെസ് പക്ഷത്തോടൊപ്പമായിരുന്നുവെന്ന് പഠനം. വിഷയത്തില്‍ കഴിഞ്ഞ മൂന്നാഴ്ച്ചകള്‍ക്കിടെ പബ്ലിഷ് ചെയ്യപ്പെട്ട 773 ആര്‍ട്ടിക്കിളുകളില്‍ 424 എണ്ണം യെസ് വിഭാഗത്തെ പരസ്യമായി പിന്തുണച്ചുള്ളവയാണ്. എന്നാല്‍ ഇവയില്‍ 135 എണ്ണം മാത്രമാണ് നോ വിഭാഗത്തെ പിന്തുണച്ച് ഭാഗീകമായെങ്കിലും രചിക്കപ്പെട്ടത്. എം കെ സി കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി ന്യൂ ആക്‌സസ്സ് ഇന്റലിജന്‍സാണ് പഠനം നടത്തിയത്.

നോ വിഭാഗത്തിനനുകൂലമായി ഏറ്റവുമധികം ആര്‍ട്ടിക്കിളുകള്‍ വന്നത് ഐറിഷ് ഇന്‍ഡിപെന്‍ഡന്റിലാണ്. 38 എണ്ണം നോ വിഭാഗത്തിനനുകൂലമായും, 38 നിക്ഷ്പക്ഷ ആര്‍ട്ടിക്കിളുകളും പബ്ലിഷ് ചെയ്ത പത്രം 79 യെസ് ആര്‍ട്ടിക്കിളുകളാണ് പബ്ലിഷ് ചെയ്തത്. 74.19 ശതമാനം യെസ് ആര്‍ട്ടിക്കിളുകള്‍ പബ്‌ളിഷ് ചെയ്ത ഹെറാള്‍ഡാണ് യെസ് പക്ഷത്തോട് ഏറ്റവുമധികം അടുത്തുനിന്നത്. ദി മെയില്‍ നിക്ഷ്പക്ഷ നിലപാടെടുത്തുവെങ്കിലും ആകെ 11 ലേഖനങ്ങള്‍ മാത്രമാണ് പബ്ലിഷ് ചെയ്തത്.
ഐറിഷ് എക്‌സാമിനര്‍, ഡെയ്‌ലി മെയ്ല്‍, ദി സ്റ്റാര്‍, സണ്‍ ഡേ ടൈംസ്, സണ്‍ ഡേ ബിസിനസ് പോസ്റ്റ് എന്നിവയേയും സംഘം പഠന വിധേയമാക്കിയിരുന്നു. പത്രങ്ങളേക്കാല്‍ ചാനലുകളാണ് വിഷയത്തില്‍ കൂടുതല്‍ നിക്ഷ്പക്ഷ നിലപാടെടുത്തതെന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു.
ഐറിഷ് ടൈംസ് പോലെയുള്ള പത്രങ്ങള്‍ യെസ് വിഭാഗത്തിന്റെ ജിഹ്വയായി പ്രവര്‍ത്തിച്ചു..സര്‍ക്കാര്‍ മാധ്യമമായ ആര്‍ ടി ഇ ആവട്ടെ നോ വിഭാഗത്തെ വിലയിടിച്ചു കാണിയ്ക്കാന്‍ നിരന്തരം ശ്രമിച്ചു.മറ്റൊരു നിഷ്പക്ഷ നിരീക്ഷക സംഘം വിലയിരുത്തി.

എന്തായാലും ഇവയൊക്കെ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിച്ചുവെന്നതിന്റെ ഫലം നാളെ ഉച്ചയോടെ അറിയാന്‍ കഴിയും.

Scroll To Top