Friday January 20, 2017
Latest Updates

വിവാദ കാര്‍ട്ടൂണ്‍ ഐറിഷ് മാധ്യമങ്ങള്‍ പുനപ്രസിദ്ധീകരിക്കരുതെന്ന് ഐറിഷ് മുസ്ലീം നേതാവ് അലി സെലിം

വിവാദ കാര്‍ട്ടൂണ്‍ ഐറിഷ് മാധ്യമങ്ങള്‍ പുനപ്രസിദ്ധീകരിക്കരുതെന്ന് ഐറിഷ് മുസ്ലീം നേതാവ് അലി സെലിം

ഡബ്ലിന്‍: 12 മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകത്തിനിടയാക്കിയ ഫ്രഞ്ച് മാഗസിനിലെ വിവാദ കാര്‍ട്ടൂണ്‍ ഐറിഷ് മാധ്യമങ്ങള്‍ പുനപ്രസിദ്ധീകരിക്കരുതെന്ന് ഐറിഷ് മുസ്ലീം നേതാവ് അലി സെലിം. പാരീസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ചാര്‍ളി ഹെബ്ദൊ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇസ്ലാം മതത്തെ അപമാനിക്കുന്നു എന്നാരോപിച്ച് മാധ്യമ സ്ഥാപനത്തില്‍ എത്തിയ മൂന്ന് മത മൗലികവാദികള്‍ 12 മാധ്യമ പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അക്രമികളുടെ പ്രവര്‍ത്തിയെ ഇസ്ലാം മതവുമായി കൂട്ടിക്കെട്ടരുതെന്നും ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഓഫ് അയര്‍ലണ്ട് ഡയറക്ടര്‍ കൂടിയായ അലി സെലിം ആവശ്യപ്പെട്ടു.

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായും അദ്ദേഹം സൂചന നല്‍കി. മുന്‍ ഫിനഗേല്‍ ടിഡി ലൂസിന്‍ഡ ക്രീഗ്ടണ്‍ പ്രഖ്യാപിച്ച പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രീഗ്ടണുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അലി സലിം പത്രിക നല്‍കിയിരുന്നെങ്കിലും വോട്ടെടുപ്പിന് മുമ്പ് പത്രിക പിന്‍വലിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു.

Scroll To Top